രചന : ശ്രീരേഖ. എസ്*

ഒരു മലരായ് നീ വിരിഞ്ഞുവെങ്കിൽ, എന്നും
ചിത്രപതംഗമായ് മുകർന്നിടാം ഞാൻ.
ഹൃദയത്തുടിപ്പിലെ പ്രണയാക്ഷരങ്ങൾ,
നിനക്കായിമാത്രം മൂളിടാം ഞാൻ- നിന്റെ
ചൊടികളിലെന്നും വിരുന്നുവരാം!
(ഒരു മലരായ്…..)
നീൾ മിഴിപ്പൂക്കളിൽ വിരിയുവതെന്നും
കനവുകളോ, പൊൻതാരകളോ?
ഹൃദയത്തിൽ തന്ത്രിയിൽ മീട്ടുവതെന്നും
അനുരാഗത്തിന്റെ ശീലുകളോ?
(ഒരു മലരായ്…..)
നിൻ ചുണ്ടിൽ വിരിയുന്ന പുഞ്ചിരിപ്പൂക്കളിൽ
തെളിയുന്നതെന്തു നിൻ പ്രണയമാണോ?
മൗനമായ് മൂളുന്ന വരികളിലെന്നും
ദിവ്യാനുരാഗത്തിൻ തേൻതുള്ളിയോ?
(ഒരു മലരായ്…..)

By ivayana