രചന : ഹരിദാസ് കൊടകര*

അടപതിയൻ ഒരു ഔഷധിപ്പച്ച
ശരീരാദി ദോഷങ്ങൾ നീക്കി
ഞവരയ്ക്കരികിലായ് നിന്നു
പുഷ്ടിയ്ക്കുതകുന്ന സസ്യം

സ്വപ്നരാസത്തിലെന്നും
ചിതറാതെ വിടരുന്ന നോവ്
പതിവിണങ്ങാതെ കാനനച്ചിട്ടയിൽ
ഭൂരഥം ഭ്രമണനാദങ്ങളെ
കാമിച്ചു ദാഹിച്ചു കത്തുന്ന
കോമരപ്പാച്ചിൽ.
ശമിയായുണരുന്ന
കസ്തൂരികാ ലത
മാളങ്ങൾ കുമിയുന്ന
നെട്ടുചെവിയൻ പട
മുയൽവനം.

ഔഷധം താൻതാൻ മുനിപ്പുകൾ
വിങ്ങുന്ന തീമെയ്യുരുക്കവും
സ്വം എന്നു വിരകുന്ന വേരിൽ

ആഭിചാരങ്ങളില്ലാത്ത
കരണ തന്ത്രജ്ഞത
പുതുപുത്തനേടിൽ
വൃദ്ധി സിദ്ധം പോലെ
കാരകിൽ ഗന്ധം
നാമസങ്കല്പങ്ങൾ
അടപതിയൻ തിപ്പലി
വേപ്പ് കച്ചോലങ്ങൾ
നാമക്കുമിപ്പിൻ
സസ്യശ്രംഗാരങ്ങൾ

“കച്ചി കെട്ടാൻ തിരി
കച്ചിയിൽ നിന്ന്”

അടപതിയനിന്നും ചിലപ്പ്
പേരുകളെന്നേ വിചിത്രം.

ഹരിദാസ് കൊടകര

By ivayana