ന്യൂയോർക്ക് :  അമേരിക്കയിലുള്ള   പ്രവാസികളുമായി  സംസാരിക്കുന്നതിനും  അവരുമായി സംവദിക്കുന്നതിനും വേണ്ടി ഡോ. സുനിൽ പി ഇളയിടം  “ ഭാരതം ബഹുസ്വരാത്മക ചരിത്രം “ എന്ന വിഷയത്തെ  ആസ്പദമാക്കി  വീഡിയോ  കോൺഫ്രൻസിൽ നമ്മളോട് സംവദിക്കുന്നു.ശാ­സ്ത്രം, ചരി­ത്രം, ­സം­സ്കാ­രം­ എന്ന് തുടങ്ങി വിവിധ പ്ര­മേ­യ­ങ്ങ­ളി­ലൂ­ടെ  വിശദമായ ചർച്ച നടത്താൻ   അദ്ദേഹത്തിന്റെ കഴിവ്  പ്രശംസിനിയമാണ്.

പോസ്റ്റ്മോഡേൺ ക്രിട്ടിക്ക് ഓഫ് സയൻസ് എന്നത് പൊതുവേ ശാസ്ത്രത്തെ ഒരു വ്യവഹാരമെന്ന നിലയിൽ കാണുന്ന ഒന്നാണ്. ശാസ്ത്രം ഈ വ്യാവഹാരികതകളുടെ നിർമിതിയാണ്, അതിലപ്പുറം ശാസ്ത്രത്തിൽ സത്യമൊന്നുമില്ല എന്ന വാദം വലിയതോതിൽ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇതിനെപ്പറ്റിയും വിശദമായി അദേഹവുയി സംവദിക്കാം.

ആർട്ട്  ലവേർസ് ഓഫ് അമേരിക്കയുടെ  നേതൃത്വത്തിൽ ഈ  ശനിയാഴ്ച (6  -06 -20 )  രാവിലെ പതിനൊന്നു  (11 ) മണിക്ക്  (ഈസ്റ്റേൺ ടൈം) 10  മണി (CT time ) കൂടുന്ന  വിഡിയോ   കോൺഫ്രൻസ് കാളിൽ(സൂം )ഡോ. സുനിൽ പി ഇളയിടത്തെ  പങ്കെടുപ്പിക്കണം എന്ന് പലരും അവിശ്വപെട്ടിരുന്നു. അമേരിക്കൻ മലയാളികളുടെ അഭ്യർത്ഥനയെ മാനിച്ചു ഡോ. സുനിൽ പി ഇളയിടം പ്രേത്യക സമയം അലക്കു വേണ്ടി അനുവദിച്ചിരിക്കുകയാണ്.

സൂം മീറ്റിങ്ങ്:
https://flsv.zoom.us/j/85388623559
Meeting ID: 853 8862 3559
 One tap mobile +13126266799,,85388623559# US (Chicago)
+16465588656,,85388623559# US (New York)
Meeting ID: 853 8862 3559

ശനിയാഴ്ച (6  -06 -20 )  രാവിലെ പതിനൊന്നു  (11  ) മണിക്ക്  (ഈസ്റ്റേൺ ടൈം)

കോവിഡ് 19നെ കുറിച്ചുള്ള  ബോധവല്‍ക്കരണ ശ്രമങ്ങളും, മാനസിക ധൈര്യം കൊടുക്കുവാനുമുള്ള ശ്രമങ്ങളും  ആർട്ട്  ലവേർസ്  ഓഫ്  അമേരിക്ക കഴിഞ്ഞ ആഴ്ചകളിൽ ചെയ്തിരുന്നു . അതിനോടൊപ്പം തന്നെ “ ഭാരതം ബഹുസ്വരാത്മക ചരിത്രം “ എന്ന വിഷയത്തിൽ നമുക്ക് സംവദിക്കാൻ ഒരു വേദി കൂടി അല ഒരുക്കുന്നു ..

കൂടുതൽ വിവരങ്ങൾക്കു   പ്രസിഡന്റ്  ടെറൻസൺ തോമസ് 914 -255 -0176 , സെക്രട്ടറി  കിരൺ ചന്ദ്രൻ  319 -693 -3336, ട്രഷർ ഡോ. ജേക്കബ് തോമസ് 718-406 -2541 എന്നിവരിൽ  ആരെങ്കിലുമായി   ബന്ധപ്പെടുക.

By ivayana