മംഗളൻ ✍️
പുക്കളെപ്പോൽ നിത്യം കാറ്റിലു-
ലഞ്ഞാടി
പൂവിതൾ പോലെനിൻ പക്ഷം
വിരിച്ചാടി
പൂവാടിയിൽ വശ്യവർണ്ണങ്ങൾ
വിതറിയും
പുക്കളിൽ മാമുണ്ണും പുഷ്പ-
പതംഗമേ..
(പൂക്കളെ..)
കാണാപ്പുറങ്ങളിൽ പാറി-
പ്പറന്നെത്തും
കാട്ടിലും മേട്ടിലും പൂവാടി
തേടും നീ
കണ്ടാൽ മതിവരാ കുട്ടികൾ-
ക്കെന്നും നീ
കണ്ണഞ്ചിപ്പിക്കുന്ന ചങ്കാണ്
ചങ്ങാതീ..
(പൂക്കളെ..)
ഒരു ദളം പോലും കൊഴിയാത്ത
മലരു നീ
ഒരു വർണ്ണവിസ്മയം വാരി-
വിതറി നീ
ഒരുപാട് പൂക്കളിൽ മാമുണ്ടെ-
ത്തുന്നേരം
ഒരു നല്ല പരിമളം കൊണ്ടുത്ത-
ന്നീടുമോ ?
(പൂക്കളെ..)
മനതാരിൽ പൂത്തിരി കത്തിച്ചു
നീയെന്റെ
മനസ്സാകെ മലർമഴവിസ്മയം
പെയ്യിച്ചു
കനകംപോൽ കാലാകെ
പൂമ്പൊടി പറ്റിച്ച്
കനകവർണ്ണ പക്ഷം വിരിച്ചെത്തു
നീയെന്നും.
(പൂക്കളെ..)