പട്ടം ശ്രീദേവിനായർ*
നിലാവിന്റെ തേരിൽ
മണിമഞ്ചലേറി..
മയൂരമായി നീ
വിരുന്നിനെത്തി….
വിരുന്നൊരുക്കീ ഞാൻ കാത്തിരുന്നൂ….!
നിന്നെ വിവശയായ്
വീണ്ടും നോക്കി നിന്നു……..
നിറമോലും പീലി
വിടർത്തിയാടി..
നീ മായാമയൂര
നടന മാടി….!
ഒരുപീലി മാത്രംനീ
എനിക്കു നൽകൂ….
എന്റെ ബാല്യത്തിന്
സ്വപ്നത്തെ തിരിച്ചുനൽകൂ……!
പകരം നിനക്ക്
എന്തുവേണ്ടൂ?
എന്റെ മധുരിക്കും
സങ്കല്പം നിനക്ക് തരാം!