താജുദ്ധീൻ ഒ താജുദ്ദീൻ*
കാലത്തിൻ്റെ വിസ് മൃതിയിൽ അടക്കം ചെയ്തിട്ടും
ജീവിതത്തിനോർമ്മകളിൽ കൂടെ നിൽക്കുന്ന നിഴലുകളാണെൻ്റെ കണ്ണീർ തുള്ളികൾ
എകാന്തതയുടെ ചുമരുകൾക്കുള്ളിൽ നിന്നവർ എന്നെ തുറിച്ച് നോക്കി ചിരിക്കുന്നതും കരയുന്നതും കണ്ട് വീട് വിട്ടിറങ്ങാൻ തുനിഞ്ഞിട്ടും എന്നെ പൊതിഞ്ഞ ശരിരത്തിനുള്ളിൽ മരിച്ചവരുടെ സ്വപനങ്ങൾ കിടന്നു മൂളുന്ന നേരം
അവസാനനോട്ടം കാണാതെ നിന്നവരുടെ കണ്ണടയാത്ത നോട്ടങ്ങൾ മനസ്സിൽനിന്ന് പിഴുതെറിയാത്ത രൂപങ്ങൾ
മരണത്തിന് കിഴടങ്ങിയിട്ടും നളെക്കുളള ആ ഗ്രഹം പണിതിരാതെ കിടന്ന പാതി സ്വപ്നങ്ങൾ കണ്ണിര് ഒരു ജീവിതകാലത്തെ പീഡനങ്ങൾ അനുഭവങ്ങൾ മരിച്ചിട്ടും മരിക്കാതെ ജീവനായി ജീവിതമായി പിൻന്തുടരുന്ന മൊഴി മുത്തുകൾ വേട്ടയാടുന്ന ബലിമൃഗം മാണിന്നെൻ്റെ ജീവിതം
കാറ്റുകൾ കുമ്പസരിക്കുന്നതും ദൈവങ്ങൾ കല്ലിലുറങ്ങുന്നതും രൂപമില്ലാത്തവൻ്റെ രൂപം എകദൈവമായി തീർന്നതും
മരണഭയം കത്തിമുന കാട്ടി ജീവിതത്തെ തടവിലാക്കിയവൻ്റെ അധികാരത്തിനാണെന്നറിഞ്ഞിട്ടും
അടിമകളായി തീർന്നവൻ്റെ മരണം ബാക്കി വെച്ച വേദന
മരണം കാണാതെ കേൾക്കാതെ നടന്നവൻ്റെ ഹൃദയത്തിൻ്റെ നൊമ്പരത്തിൽ മരിച്ചിടും മരിക്കാത്ത ഓർമ്മകൾ കൊത്തിതീന്നുന്ന ഉന്മാദത്തൻ നടുവിൽ
ആരോരുംമില്ലാതെ എകാന്തതയുടെ ഉഞ്ഞാലിൽ കിടന്നു പിടയുന്ന ജീവനെ കുറിച്ചോർത്ത് പോയി ഇത്തിരി നേരം.