വിദ്യാ രാജീവ് ✍️
ഒരു പ്രാകൃതമെന്ന് തോന്നലുളവാക്കുന്ന മനുഷ്യൻ കരഞ്ഞു ആർത്തലച്ചു അലക്ഷ്യമായ് ഓടി വരുന്നു…
അയാൾ നിലതെറ്റി താഴെ വീഴുന്നു..
“എൻ പ്രാണനെ നഷ്ടപ്പെട്ടു പോയി” എന്ന് പറഞ്ഞു അലമുറ ഇടുന്നു….
അവൻ അരികിൽ പോകാൻ എല്ലാരും ഭയന്നു..
എന്നാൽ അവൻ അരികിലേയ്ക് ഒരു ദിവ്യനായ മനുഷ്യൻ ചെന്നു…
അവനോട് ചോദിച്ചു… നിനക്ക് എന്തു പറ്റി?
അപ്പോൾ വീണ്ടും പറയുന്നു… “എൻ പ്രാണനെ നഷ്ടപ്പെട്ടു പോയി”.. .
നിന്റെ അമ്മയാണോ നിനക്ക്
നഷ്ടമായത്….
അവൻ പറഞ്ഞു അല്ല !
നിന്റെ ഭാര്യ ആണോ നഷ്ടമായത്…
അവൻ പറഞ്ഞു… അല്ല !
നിന്റെ മകളാണോ നഷ്ടമായത്…
അവൻ പറഞ്ഞു അല്ല !
പിന്നെ ആരാണ് നഷ്ടമായത് പറയൂ…
ഏകനായ എന്നൊപ്പം…എന്ന് ഉണ്ടായിരുന്നു അവൻ….
അവനോളം നന്ദിയുള്ളത് ആരും തന്നെ ഉണ്ടാകില്ല…
അപ്പോൾ വീണ്ടും ആ മനുഷ്യൻ ചോദിയ്ക്കുന്നു…
നിന്റെ മകനെയാണോ നഷ്ടമായത്…
അവൻ പറഞ്ഞു അല്ല !
രോഗിയായ എന്നെ വഴിയിൽ ഉപേക്ഷിച്ചവരാണ് രക്തബന്ധം….
അതിനാൽ ഈ പറയുന്നവർ എന്റെ ആരുമല്ല…. ആരുമല്ല… ആരും !
“അയാൾ പൊട്ടികരയുന്നു”…..
തെരുവിൽ അലഞ്ഞു നടന്ന എന്നൊപ്പം കൂടെ തെരുവ് നായയെ ഉണ്ടായിരുന്നുള്ളു…
“അവനോളം…. സ്നേഹവും, നന്ദിയും ആർക്കാണ് ഉണ്ടാകുവാ”…
അവനെയാണ് എനിയ്ക്ക് നഷ്ടമായത്…
അയ്യോ.. ഇത് ഞാൻ എങ്ങനെ സഹിയ്ക്കും…
ആ പ്രാകൃത മനുഷ്യൻ അലമുറയിട്ടു കരഞ്ഞു കൊണ്ട് വീണ്ടും വിദൂരതയിലേയ്ക് അലക്ഷ്യം ആയി പോകുന്നു….
ഒരു മറുവാക്കും പറയാൻ ആകാതെ മൗനിയായി നോക്കി നില്കുന്നു ആ മനുഷ്യൻ..
ഒരു വലിയ തിരിച്ചറിവിന്റെ പ്രതിഫലനമായിരുന്നു ആ മൗനം…