താഹാ ജമാൽ ✍️

ചേട്ടാ
രണ്ടു വിജാഗിരി
ഒരു കുറ്റിയും കൊളുത്തും
നൂറു ഗ്രാം മുള്ളാണി
ചേട്ടന് കട മാറിയോ?
ഇല്ല, മുമ്പ് ഇവിടെ നിന്നും ഞാൻ
ഇത് വാങ്ങിയിട്ടുണ്ട്.
മുമ്പല്ലേ….?
കടയുടെ ബോർഡ് വായിച്ചില്ലേ?
ഇല്ല
ഇതിപ്പോൾ അവാർഡുകൾ
വില്ക്കുന്ന കടയാണ്
ങ്ങേ….?
അവാർഡുകൾ വില്ക്കുന്ന കടയോ?
ശവപ്പെട്ടിക്കട
റീത്തു കട, അതുപോലൊരു കട.
ഇവിടെ ഏതെല്ലാം അവാർഡുകൾ കിട്ടും?
മരിച്ച സാഹിത്യകാരന്മാരുടെ പേരിലെ
ഏതവാർഡും കിട്ടും.
ആരാണ് ജഡ്ജിങ്ങ് പാനൽ
ഞാനും
സുഭദ്രയും
അപ്പനും.
വിജാഗിരി എവിടെക്കിട്ടും ചേട്ടാ.
എവിടെക്കിട്ടിയാലും ഇല്ലെങ്കിലും
പതിനായിരം മുടക്കിയാൽ
ചേട്ടന് വേണമെങ്കിൽ
സാഹിത്യ വിജാഗിരി അവാർഡ്
ഒരെണ്ണം തരട്ടേ…?

താഹാ ജമാൽ

By ivayana