ജോയ് പാലക്കമൂല ✍️

അവസാന ശ്വാസം
അനന്തതയിലേയ്ക്ക്
പരിവർത്തനം ചെയ്യപ്പെടുന്നതിന് മുമ്പ്
പുതിയ വെളിച്ചം തേടുന്ന മിഴികൾ
നരച്ച ജരകൾ
കുറുകി പൊഴിയുമ്പോൾ
കൊഴിഞ്ഞ പല്ലുകൾ
ദ്രവിച്ച് തീരുംമുമ്പ്
കുഴിഞ്ഞ കണ്ണുകളിൽ
തിമിരം മൂടുമ്പോൾ
വേരഴുകിയ ചില്ലകളിൽ
തളിരിലകളെ കാത്തിരിക്കുന്ന പ്രായം
ചിരിച്ച മുഖങ്ങൾ
ഒളിച്ച് കളിക്കുമ്പോൾ
അകന്ന ബന്ധങ്ങൾ
അടക്കം പറയുമ്പോൾ
കൊഴിഞ്ഞ കമ്പുകൾ
അഴുകി തീരുമ്പോൾ
വരണ്ട നാവിന്റെ
നിശ്ബ്ദത കാണാം.

By ivayana