രചന :- ബിനു. ആർ.✍️
മകളേ…
നിനക്കായ് ഞാൻ ചൊല്ലിത്തോരു- ന്നതെന്തെന്നാൽ
നൊന്തുപെറ്റതമ്മയെങ്കിലും
നൊന്തുപോറ്റിയതച്ഛനല്ലോ,
താഴത്തും തറയിലും തലയിലും വയ്ക്കാതെ..
വർഷങ്ങൾ കടന്നുപോയതുമറിയാ-
തെ ബാല്യവുംകൗമാരവുംതാണ്ടി നീ
യൗവനത്തിലെത്തിയൊരു നാൾ
ഇന്നലെക്കണ്ടവനോടൊപ്പം പോയ് വയറ്റിലുണ്ടായ്, പിഴച്ചുപോയ്
എന്നതറിഞ്ഞനേരം
വന്നു കണ്ണീർപൊഴിക്കവേ,
കണ്ണുനീർ തുടച്ചുകൊണ്ടു നിന്റെ
മാന്യതയ്ക്കായ്ക്കൊണ്ടു നീ പെറ്റൊരുണ്ണിയെ നിന്നറിവിലായ് നീ
പോലുമറിയാതെ വളർത്താവകാശം
ആർക്കോ നൽകിയതെല്ലാം നീ തെറ്റെന്നുരചെയ്യവേ,
മകളേ ഈയച്ഛൻ ആരെന്നുപോലു-
മറിയാതെകേഴുന്നൂ, മനംനിറഞ്ഞ്..
നീ ചൊല്ലുന്നൂ,ക്രൗര്യമാം വാക്കുകളാൽ
ചതിച്ചുപോയ് മടങ്ങിവന്നവന്റെ
വാക്കുകൾകേട്ട്,മകളേ.. നിനക്കായ്
മാത്രം ജീവിച്ചുതീരുവതിൻവേദന
സഹിക്കയാണീയച്ഛൻ,
നിനക്കായ് കാത്തിരിക്കുമെപ്പോഴും,കാലം..
കാലം കൂട്ടിച്ചേർത്തു
കരുതിവച്ചൊരുസമ്മാനപ്പൊതിയുമായ്
കാത്തിരിപ്പുണ്ട്,
ചിലനേരങ്ങളിൽ നമ്മൾചെയ്യും
കർമ്മങ്ങൾതൻ ഫലം ജന്മം തീരുന്നതിനുമുമ്പു വന്നനുഭവിച്ചീടുമെന്നു,
കാലം പറയാതെ പറഞ്ഞീടുന്നു…