രചന : സബിത വിനോദ്*✍️
ഗേൾസ് & ബോയ്സ്’ ഓൺലികൾ
അരുതുകളുടെ
ഘോഷയാത്രകൾക്ക്
നിയമത്തിൻ കൂച്ചുവിലങ്ങിട്ട് അടിച്ചമർത്തലുകൾക്ക്
‘മതമദ’ത്തിന്റെ കാവൽ
പതിയെപ്പതിയെ
പുസ്തകത്തിലേക്ക്
കടന്നിരിപ്പുറപ്പിക്കും
‘കരുണാമയൻ’മ്മാർ
ബുധനാഴ്ചദിവസം
ഒരു ബോർഡ്
‘സൈലൻസ് ഡേ’
അടക്കം വരാനാത്രേ
ചിന്തകൾ
വാഗ് രൂപങ്ങളാവരുതല്ലോ
പെൺപടയെ ലോകമറി-
യിക്കാതെ വളമിട്ടുവളർത്താം
ഊറ്റങ്കൊള്ളുമെന്നിട്ട്
നാലുവയസ്സിലവളുടെ
തിരഞ്ഞെടുപ്പെന്നും പറഞ്ഞ്
കാടുകൾ മുളക്കും മുന്നേ
ചിന്തകളുടെ വന്ധ്യകരണം
ഒളിച്ചുനോട്ടമില്ലാതിരിക്കാൻ
അറിവേകാത്ത
ടെസ്റ്റൂബ് പാഠങ്ങൾ
‘ഗേൾസ് & ബോയ്സ് ഓൺലിയെ
മൂടിവെച്ച്
ജെൻഡർ ഇക്വാലിറ്റി
ഞാൻ വായിച്ചുപഠിച്ചു