കറുത്ത തുണിയാൽ
കണ്ണുകൾ മൂടിയ
നീതി ദേവതയെ
ആവർത്ത വിരസതയാൽ
തേഞ്ഞു പോയൊരു
ബിംബമെന്ന നിലക്ക്
ആരും ഗൗനിക്കുന്നേയില്ല.
അതിനാൽ നീതി
കാഴ്ചക്കൊരു പുറന്തോടുള്ള
കൗശലകാരനായൊരു
ആമയിലേക്ക്
പതിയെ പ്രവേശിക്കുകയും
തല സൗകര്യപൂർവ്വം
അകത്തേക്ക് വലിക്കുകയും
പുറത്തേക്കിടുകയും
ചെയ്തുകൊണ്ടിരുന്നു.
നിയമം ഒാന്തായ്
തരാതരംപോലെ മാറി
വേലിക്കലോളം പാഞ്ഞു.
അതിനിടയിലാണ്
കുറുമാറി വന്ന
സാക്ഷികളെ സ്വീകരിക്കുന്ന
ചടങ്ങ് സംഘടിപ്പിച്ചത്.
അവിടെ വെച്ചാണ്
മകളെ വെട്ടിക്കൊന്ന
അച്ഛനെ,യവളുടെ അമ്മ
അനുമോദിച്ചത്
നേരത്തെ കൊല്ലപ്പെട്ട
മാപ്പുസാക്ഷിയെ
അനുസ്മരിച്ചുകൊണ്ട്
അളിയനെയാറ്റിലെറിഞ്ഞു
കൊന്നവരും
കറുത്തവനെ കഴുത്ത് ഞെരിച്ച്
കൊന്നവരും
സംസാരിച്ചു കൊണ്ടിരുന്നത്