രചന : രാജശേഖരൻ ഗോപാലകൃഷ്ണൻ*

King of Kings
Lord of Heavens
King of Mankind
Lord of kindness
Christmas, Happy christmas
Jesus, the Lord was-
born on this day!

ആയിരം മോഹനക്ഷത്രദീപങ്ങൾ
ആരാമതരുക്കളിൽ കൊളുത്തുന്നു സന്ധ്യ.
ആകാശപുഷ്പരഥത്തിലെഴുന്നെള്ളും
ആത്മനാഥനുവരവേല്പ്പൊരുക്കുന്നു.

തൂവെള്ളച്ചെമ്മരിയാടിൻപറ്റങ്ങൾ
പള്ള നിറഞ്ഞയവെട്ടിയുറങ്ങുന്നേരം
തൂമന്ദഹാസമോടജപാലകനേശു
കണ്ണിമ ചിമ്മാതെ കാവലിരിക്കും.

പ്രേമത്തേൻമുന്തിരിനീർ മാത്രം തന്നോരീ
ദൈവത്തിൻപുത്രനു കണ്ണീർ കൊടുത്തു നാം,
അപ്പാനപാത്രം ക്ഷമയോടാചമിച്ച –
പ്പനോടിരന്നവൻ മർത്ത്യനു മാപ്പെന്നും!

മുള്ളാണിത്തൊപ്പിയണിയിച്ചങ്ങയെ
മുള്ളാണിച്ചമ്മട്ടിയാഞ്ഞാഞ്ഞടിച്ചങ്ങയെ
ഗാഗുൽത്താമലയിൽ കുരിശ്ശിലേറ്റി ഞങ്ങൾ
ആകുലരായ്ത്തീർന്നെന്നുമാപാപത്താൽ.

പ്രിയലാസറിനേകി പുതുജീവനങ്ങുന്നു
മാനസാന്തരം പാപനിമാർക്കും.
മൂന്നാം നാൾ സ്വയമുത്ഥാനം ചെയ്തവൻ
ദേവാലയവാണിഭമാട്ടിയോടിച്ചവൻ.

സത്യസ്വരൂപനായ് നീ മാത്രമെയുള്ളു
സ്നേഹസ്വരൂപനായ് നീ മാത്രമെയുള്ളു
നാഥാ നിൻ ധീരോജ്ജ്വലരക്തസാക്ഷിത്ത്വ –
മിന്നും മാനവ,നമരത്ത്വദർശനം!
…..

By ivayana