രചന : പട്ടംശ്രീദേവി നായർ *

ജറുസലേമിലെ ദിവ്യരാത്രി…….
മാലാഖ മാരുടെ
സ്നേഹരാത്രി…..
കന്യാമറിയത്തിന്
പുണ്യരാത്രി……
ദൈവപുത്രൻ
ഭൂജാതനായി……!
കാലിത്തൊഴുത്തിലെ
കനക സമാനനേ,
കാലത്തിന് കരങ്ങളിൽ കമനീയരുപമേ,
സ്നേഹത്തിന് ജീവനേ,
മാനവ രക്ഷകാ .!
പാപവിമോചനാ,
ദൈവപുത്രാ……!
ആകാശമാകെ
പ്രഭചൊരിഞ്ഞു…
ദിവ്യനക്ഷത്ര
ജാലംതെളിഞ്ഞു…..!
സ്വർഗ്ഗവും ഭൂമിയും
ആഹ്ലാദം പങ്കിട്ട,
സുന്ദര സ്വപ്നപ്രകൃതി
പാടി…..
“”മെറി ക്രിസ്സ് മസ്സ്…❤
മെറി ക്രിസ്സ് മസ്സ്…..””❤

പ്രീയപ്പെട്ടവർക്ക്‌ എന്റെ മനസ്സറിഞ്ഞ “ക്രിസ്സ് മസ്സ്ആശംസകൾ

By ivayana