രചന : എൻ. അജിത് വട്ടപ്പാറ*
എന്തും മറക്കുന്ന സ്വാർത്ഥ ലാവണ്യമേ –
എന്തിനായ് വന്നു നീ മണ്ണിൽ ജനിച്ചു ,
ഏതു മതത്തിനും സ്നേഹം മാത്രംമതി
സ്വന്തം അണികൾ തൻ പട്ടിണി മാറ്റുവാൻ .
യുദ്ധം നടത്തിയും രോഗം പരത്തിയും
കമ്മ്യൂണിസം ലോകം നാശമായ് മാറ്റുമ്പോൾ ,
ധർമ്മമെന്നുള്ള മോഹങ്ങളെല്ലാവും
കാറ്റിൽ പറത്തുന്നു രാഷ്ട്രീയ കോമരം
എല്ലാം തരികട തന്ത്രങ്ങളുമായി
സമ്പത്തു കൂട്ടുവാൻ ഓടി നടക്കുന്നു ,
സത്യമായ് ജീവിക്കും നിഷ്കളങ്കരെ
ഒറ്റികൊടുത്തവർ നേതാക്കളാകുന്നു.
പേപിടിച്ചീടുന്ന ശുനകങ്ങളായ് മാറി
ജനസഞ്ചയങ്ങളെ അക്രമിച്ചോടുന്നു ,
ആയിരം പേർക്കാരോ ജോലി നൽകീടുമ്പോൾ
അമ്പതിനായിരം ആത്മ ഹത്യതൻവക്കിലായ് .
സ്വയമറിയാ തോരോ ജന്മം പിറക്കുമ്പോൾ
ആ ജന്മ ഹേതു വളരുന്ന ജീവിത കഷ്ടത ,
സ്വയമറിയാതുള്ള ജന്മങ്ങളാകുമ്പോൾ
ജീവൻ സ്വയം തീർക്കാൻ നിയമമുണ്ടാക്കണം.