രചന : വിദ്യാ രാജീവ് ✍️
ഹിമമുതിരും ധനുമാസ രാവിൽ
ബെത്‌ലഹേമിൽ ഭൂജാതനായി
സ്വർഗ്ഗീയ തേജോമയൻ.
ആകാശവനിയിൽ നക്ഷത്രപ്പൂക്കൾ
പൂത്തുലഞ്ഞ രാത്രി.
(ഹിമമുതിരും..)
ആശീർവാദം ചൊരിയുവാനായ്
ആമോദത്തോടെ മാലാഖയെത്തി,
കണ്ണുചിമ്മാതെ നോക്കി നിൽപ്പൂ
അവനിതൻ രക്ഷകൻ യേശുവിനെ.
(ഹിമമുതിരും…)
പൂജിതനാം, കാരുണ്യവാനേ ഈശോയെ..
ഹൃദയരക്തത്താൽ സ്നേഹതൈലം പൂശി,
ഇരുളിൽ പ്രകാശം ചൊരിഞ്ഞവനേ..
(ഹിമ മുതിരും… )
ഡിസംബർ വന്നിതാ ക്രിസ്തുമസ് സ്മൃതികളാൽ,
പാടീടാം വാഴ്ത്തീടാമീ രാവിൽ
കന്യാമേരി തൻ സുതനേ.
(ഹിമമുതിരും…)