രചന : സുനിൽ കുമാർ✍️

ഒരു ഓർമ്മയിലേയ്ക്ക്
ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്”.

എന്ന ശ്രീനാരായണ ഗുരുവിന്റെ വാക്കുകൾ കടമെടുത്ത് കൊണ്ട്;
ചെറുപ്പത്തിൽ ഞങ്ങളുടെ വീട്ടിൽ കറന്റ് ഇല്ലായിരുന്നു. എനിക്ക് അറിവായതിൽ പിന്നെയാണ് വീട്ടിൽ കറന്റ് ഒക്കെ എത്തിയത്.

ക്രിസ്തുമസ് ഒക്കെ ആവുമ്പോൾ അയിലോക്കത്തെ വീടുകളിൽ എല്ലാം തന്നെ പല കളറുകളിൽ നക്ഷത്രങ്ങൾ ഉണ്ടാവും. ചില വീടുകളിൽ മിന്നി തിളങ്ങുന്നത്, ചില വീടുകളിൽ പലവിധ കളറുകളിൽ അങ്ങനെ അങ്ങനെ…
ഒരാഗ്രഹം പറഞ്ഞാൽ സാധിച്ചു തരുന്ന അച്ഛന്റെ മകൻ ആയി ജനിക്കാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം തോന്നുന്ന നിമിഷം നിങ്ങളോട് പങ്ക് വയ്ക്കാൻ ആഗ്രഹിക്കുന്നു.

അച്ഛേ . എനിക്കും വേണം നക്ഷത്രം.. വാശിയോടെ കരയുന്ന മകനെ ചേർത്ത് നിർത്തി “ശരിയാക്കാം” എന്നു പറഞ്ഞു സമാധാനിപ്പിക്കുന്ന അച്ഛൻ.
ജോലി കഴിഞ്ഞു വരുമ്പോൾ ഈറ്റ കമ്പുകൾ വെട്ടി കൊണ്ടു വന്നു മറ്റു വീട്ടിൽ തുങ്ങിയ നക്ഷത്രതേക്കൾ വലിയ ഒരെണ്ണം റെഡി ആക്കി, അതിൽ വർണ്ണ കടലാസുകൾ ഒട്ടിച്ചു കപ്പി പോലെ തടിയിൽ എന്തോ ഉണ്ടാക്കി, മണ്ണെണ്ണ വിളക്ക് കത്തിച്ചു നക്ഷത്രത്തിനുള്ളിൽ ഇറക്കി വച്ചു വീടിന്റെ മുന്നിലെ ശിഖരങ്ങളുള്ള മരത്തിൽ കപ്പിയുടെ സഹായത്തോടെ നൂലിൽ ഞങ്ങളുടെ വീടിന്റെ മുന്നിൽ അച്ഛൻ നക്ഷത്രം തൂക്കിയിരുന്നു.

അതുകണ്ട് ഞങ്ങൾ മക്കൾ ഒത്തിരി സന്തോഷിച്ചിരുന്നു.
അന്നൊക്കെ നാട്ടിൽ അര മണിക്കൂർ കറന്റ് കട്ട് ഉള്ള സമയം ആയിരുന്നു.
ആ സമയത്ത് ചുറ്റുമുള്ള വീടുകളിൽ നക്ഷത്രം കണ്ണടക്കുമ്പോൾ എന്റെ വീട്ടിൽ ഐശ്വര്യത്തിന്റെ താരകം സോദരത്വേന മിഴി തുറന്നു നില്പുണ്ടാവും……

കുട്ടായി ✍️

സുനിൽ കുമാർ

By ivayana