രചന : ശിവരാജൻ കോവിലഴികം ,മയ്യനാട്,കൊല്ലം✍️

പാരിന്റെ നായകനേശുനാഥൻ
പാപംപൊറുക്കുന്ന പുണ്യരൂപൻ
നീതന്നതല്ലാതെയില്ലൊന്നുമേയെന്നിൽ
നാഥാ നിൻകൃപ തന്നെയെല്ലാം എൻ
നാഥാ നിൻകൃപ തന്നെയെല്ലാം …

യേശുവേ നീതന്നെ സത്യം,
എൻയേശുവേ നീതന്നെ മാർഗ്ഗം
അത്യുന്നതങ്ങളിൽ വാഴുന്ന നായകാ
ഞങ്ങളെ നിന്നിൽ ചേർക്കേണമേ
ഞങ്ങൾതൻ ഹൃത്തിൽ വസിച്ചീടണേ …

ഏകദൈവം എന്റെയേശുനാഥൻ,അവൻ
ഏകനായ് മാറ്റുകില്ലാരെയുമേ
മുട്ടുവിൻ വാതിൽ തുറക്കപ്പെടും നമ്മെ
കൈവെടിയില്ലൊരുനാളുമവൻ
കൈവെടിയില്ലൊരു നാളുമവൻ ……

യേശുവേ നീതന്നെ സത്യം,
എൻയേശുവേ നീതന്നെ മാർഗ്ഗം
അത്യുന്നതങ്ങളിൽ വാഴുന്ന നായകാ
ഞങ്ങളെ നിന്നിൽ ചേർക്കേണമേ
ഞങ്ങൾതൻ ഹൃത്തിൽ വസിച്ചീടണേ….

ദുഃഖങ്ങൾ,കഷ്‌ടങ്ങളെല്ലാം മറന്നിടാൻ
സങ്കീർത്തനം തന്നെ ദിവ്യൗഷധം
ഞാനെന്നഭാവം വെടിഞ്ഞീടുകിൽ നമ്മൾ
ജ്ഞാനസ്വരൂപന്റെ കുഞ്ഞാടുകൾ എന്നും
സ്നേഹസ്വരൂപന്റെ കുഞ്ഞാടുകൾ …

യേശുവേ നീതന്നെ സത്യം,
എൻയേശുവേ നീതന്നെ മാർഗ്ഗം
അത്യുന്നതങ്ങളിൽ വാഴുന്ന നായകാ
ഞങ്ങളെ നിന്നിൽ ചേർക്കേണമേ
ഞങ്ങൾതൻ ഹൃത്തിൽ വസിച്ചീടണേ.

ശിവരാജൻ കോവിലഴികം

By ivayana