രചന : ഡാർവിൻ പിറവം ✍️
നാട്ടുചന്തയിൽ കോർക്കുകുപ്പിയിൽ
കൂട്ടമോടെയിരുന്നവർ
പളുങ്കുകുപ്പിയിലന്തിനേരത്തവർ-
ആരെയോകാത്തങ്ങിരുന്നതും
വയലിലന്നുകൃഷിയിറക്കുവാൻ
വന്നകൂട്ടരവരൊക്കെയും
കണ്ടമൊക്കെയുഴുതുമോദമായ്
ഗ്രാമചന്തയിൽവന്നതും
നാൽക്കവലയിൽ തെക്കുമൂലയിൽ
ഒത്തുചേർന്നവരൊപ്പമായ്
ഓലകൊണ്ടുമെടഞ്ഞകൂരയിൽ
കള്ളുകുപ്പികുണുങ്ങിടും
കണ്ടുകള്ളച്ചിരിയുമായ്ച്ചിലർ
കൂരതന്നിലഭയമായ്
കേട്ടിടാംചിലതട്ടുപാട്ടുകൾ
കൂരസ്വർഗ്ഗമായ് തീർന്നിടും
പളുങ്കുകുപ്പിയിലിരുന്നകള്ളിന്
മധുവിനേക്കാൾമധുരമോ?
കാട്ടുതേനുകൾകോർക്കുകുപ്പിയിൽ
ശങ്കയോടെയിരുന്നുപോയ്!
ചന്ദനത്തിൻനിറമുള്ളസുന്ദരി
ചന്തതന്നിൽവന്നതും
ചന്ദിമെല്ലെക്കുലുക്കിയന്തിയിൽ
ചന്തമോടെ നടന്നവൾ…
കാട്ടുതേനിനെക്കണ്ടസുന്ദരി-
ചുണ്ടുമെല്ലെ നുണഞ്ഞതും
കാട്ടുനായ്ക്കൻ ചെക്കനവളുടെ
കണ്ണുകണ്ടുമയക്കമായ്!
കാട്ടുതേനിൻകുപ്പിയൊന്നവൾ-
ക്കേകിയന്നവനിച്ഛയാൽ
കോർക്കുകുപ്പിതുറന്നുസുന്ദരി
ചുണ്ടതൂറിക്കുടിച്ചുതേൻ!
മധുനുകർന്നവളുന്മാദമോടെതൻ
ഗൃഹത്തിലേക്കുക്ഷണിച്ചതും
കോർക്കുകുപ്പികൾ തൂക്കിമെല്ലെ
ചന്ദമോടെനടന്നുപോയ്
കൂരതന്നിലായ് കൂട്ടതില്ലാത്ത-
സുന്ദരിക്കൊരുകൂട്ടതായ്
അന്തിമെല്ലെമഴങ്ങിയപ്പോൾ
പായതന്നിലിരുന്നവർ
കാട്ടുതേനിനെക്കുടിച്ചൊരാച്ചുണ്ട്-
കാട്ടുതേൻപോലെനുകർന്നവൻ
കാട്ടുതേനിൻ്റെ ശങ്കപിന്നെയും
സ്വർഗ്ഗമെന്നത് മദ്യമോ,മധുവോ?