രചന – സതി സുധാകരൻ*

മഞ്ഞല പെയ്യുന്ന പാതിരാവിൽ
വഴിയോരപ്പൂക്കൾ വിരിഞ്ഞ നേരം
നീലവിരിയിട്ട ആകാശപ്പന്തലിൽ നക്ഷത്രക്കൂട്ടം വിരുന്നിനെത്തി.
പാതിരാ നേരത്തു പാതി വിരിഞ്ഞൊരു ലില്ലിപ്പൂ ‘നോക്കിച്ചിരിച്ച നേരം
കാലിത്തൊഴുത്തിലെ പുൽത്തൊട്ടിലിൽ
ആരോമൽ പോലുള്ളൊരുണ്ണി പിറന്നു.
വെള്ളിമേഘങ്ങൾ വകഞ്ഞു മാറ്റി
പാലൊളി ചന്ദ്രൻ വന്നെത്തി നോക്കി
സന്തോഷ സൂചകമായ് ആട്ടിടയർ
സ്നേഹത്തിൻ സ്തുതിഗീതം പാടി നടന്നു.
അല്ലേലുയ പാടി മാലാഖമാരൊത്ത് വെള്ളിനക്ഷത്രം വാനിലുദിച്ചു.
വെള്ളിക്കൊലുസിട്ട വെള്ളരിപ്രാവുകൾ
സന്ദേശവാഹകരായ് പാറി നടന്നു.
പാടിടാം നമുക്കാടിടാം
യേശുവിൻ സ്തുതി ഗീതം പാടിടാം .

സതി സുധാകരൻ

By ivayana