രചന : ശ്രീകുമാർ എം പി
ആകാശതാരങ്ങൾ
പൂത്തുനിന്നു
ആദിവ്യമോഹന
രാവിതളിൽ !
അഗാധനിദ്രയിൽ
ലോകമുറങ്ങെ
അക്ഷയദീപ-
പ്രഭ തെളിഞ്ഞു !
കാലികൾ കൗതുകം
നില്ക്കെ നാഥൻ
ഉലകിൻ രക്ഷയ്ക്കായ്
പിറന്നുവീണു
ആർദ്രയാം ഭൂമിയ്ക്കു
നിർവൃതിയായ്
ആനന്ദമോടുണ്ണി
പരിലസിച്ചു !
ധന്യമാ സങ്കേതം
തന്നിലേയ്ക്കു
ദിവ്യനക്ഷത്രങ്ങൾ
വഴികാട്ടി
സ്നേഹാർദ്ര സാന്ത്വന
മേകി നാഥൻ
മുള്ളിനും പൂവ്വിനു
മൊന്നുപോലെ
കനിവോടെ കാരുണ്യം
പകർന്നു ദേവൻ
കനലിനും കതിരിനു
മൊരുപോലെ
വിശ്വപ്രകാശമായ്
യേശുനാഥൻ
വിശ്വം കാക്കുന്ന
സ്നേഹരൂപൻ !