രചന : ജോളി ഷാജി… ✍️
എന്നേശു പൊന്നേശു ജാതനായി
ബത്ലഹേം തന്നിൽ ഭൂജാതനായി
മണ്ണിന്റെ പാപമകറ്റീടനായ്
കാലിത്തൊഴുത്തതിൽ ജാതനായി…
(2)
മഞ്ഞു പെയ്യുമാ പാതിരാവിൽ
പുൽക്കൂടിനുള്ളിൽ പിറന്നെന്റെ യേശു
വിണ്ണിൽ താരങ്ങൾ കൺചിമ്മി നിന്നു
കാഴ്ചകളർപ്പിച്ചു രാജാക്കളെത്തി…
(2) (എന്നേശു )
സ്നേഹസ്വരൂപനവൻ ആഗതനായി
മാനവൻ ആഹ്ലാദമോടെ പാടി
മണ്ണിൻ പാപങ്ങൾ മാറ്റുവാനായ്
ഭൂജാതനായവന് ഗ്ലോറിയ പാടി… (2)
(എന്നേശു )
പൊൻതിങ്കൾക്കല ചന്തം തൂകിയ
പുണ്ണ്യം നിറഞ്ഞയാ രാവിൻ പ്രഭയിൽ
പൊന്നുണ്ണിക്കായി ആമോദമോടെ
താളത്തിൽ പാടുന്നു മാലാഖമാർ…
ഹാലേലൂയ ഹാലേലൂയ്യാ…