ശ്രീകുമാർ ഉണ്ണിത്താൻ (ഫൊക്കാന മീഡിയ ടീം)
സൗത്ത് ഫ്‌ളോറിഡ: ചാരിറ്റി പ്രവർത്തനങ്ങൾക്കു എന്നും പ്രസിദ്ധിയാർജിച്ച കൈരളി ആര്‍ട്‌സ് ക്ലബ്ബ് ഓഫ് സൗത്ത് ഫ്‌ളോറിഡായുടെ ക്രിസ്മസ് സെലബ്രേഷനും ഫൊക്കാന കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്ക് ഓഫും നടത്തി. കൈരളി പ്രസിഡന്റ് വർഗീസ് ജേക്കബിന്റെ അധ്യക്ഷധയിൽ ഡിസംബര്‍ 19 ഞായറാഴ്ച ഡേവിയിലുള്ള മാർത്തോമ്മാ ചർച്ച് ഓഡിയോറിയത്തിൽ വച്ച് നടത്തിയ സമ്മേളനം ഡേവി സിറ്റി മേയര്‍ ജൂഡി പോള്‍ മുഖ്യാതിഥി ആയിരുന്നു.
ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫൊക്കാന ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷറർ സണ്ണി മറ്റമന, വൈസ് പ്രസിഡന്റ് തോമസ് തോമസ്, ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍, ഫ്ലോറിഡ ആർ വി പി കിഷോർ പീറ്റർ, ഫൊക്കാനാ കൺവെൻഷൻ പേട്രൺ ഡോ. മാമ്മൻ സി. ജേക്കബ്, കൈരളി സെക്രെട്ടറി ഡോ. മഞ്ജു സാമുവേൽ, ഡേറ്റാനാ ബീച്ച് അസോസിയേഷൻ ( മാഡ് ) പ്രസിഡന്റ് ലിൻഡോ ജോളി, മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ പ്രസിഡന്റ് ബിഷിൻ ജോസഫ്. മാറ്റ് ടാമ്പാ 2022 പ്രസിഡന്റ് അരുൺ ചാക്കോ, ഇന്ത്യാ പ്രസ് ക്ലബ് നാഷണൽ പ്രസിഡന്റ് സുനിൽ തൈമറ്റം, പ്രസ് ക്ലബ് ഫ്ലോറിഡ ചാപ്റ്റർ പ്രസിഡന്റ് മാത്യു വർഗീസ് , ഫൊക്കാനാ പൊളിറ്റികൽ ഫോറം വൈസ് ചെയർമാൻ സാജൻ കുരിയൻ, ഫൊക്കാനാ കൺവെൻഷൻ കമ്മിറ്റി കോർഡിനേറ്റർ സുരേഷ് നായർ ടാമ്പാ എന്നിവർ പങ്കെടുത്തൂ സംസാരിച്ചു.
ഒർലാണ്ടോയിൽ വച്ച് 2022 ജൂലൈ 7മുതൽ 10 വരെ നടക്കുന്ന ഫൊക്കാനാ കൺവെൻഷൻ കിക്ക് ഓഫിൽ 5 സ്‌പോൺസർമാർ ഉൾപ്പെടെ 25 ലധികം കുടുംബങ്ങൾ രജിസ്റ്റർ ചെയ്തു. ഡോ. എബ്രഹാം മാത്യു( എബി ), ഡോ. ഷീലാ വർഗീസ് എന്നിവർ പ്ലാറ്റിനം സ്പോന്സര്മാരും, വറുഗീസ് ജേക്കബ്, ഡോ. മാമ്മൻ സി ജേക്കബ് പ്രൊഫ. ഫിലിപ്പ് കോശി & ഷേർലി ഫിലിപ്പ് എന്നിവർ ഗോൾഡ് സ്പോൺസർമാരുമാണ് .
കൈരളി പ്രോഗ്രാം കോർഡിനേറ്റർ അവിനാഷ് ഫിലിപ്പ് സംവിധാനം ചെയ്തു കൈരളി പ്രവർത്തകർ അഭിനയിച്ച ‘അവൻ ഇമ്മാനുവേൽ’ എന്ന നാടകം സംവിധാന- അഭിനയ- ക്യാമറ മികവു കൊണ്ട് ജന ശ്രദ്ധ പിടിച്ചു പറ്റി. അനു ഷെറിയുടെയും ഡോ. ഷീലാ വറുഗീസിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച 10 സ്ത്രീകൾ ഉൾപ്പെട്ട ക്രിസ്മസ് കാൻഡിൽ ഡാൻസ് വളരെ നല്ല മികവു പുലർത്തി. അനു അവിനാശ്, ആനു മാത്യു, അർച്ചന ജോൺ, ലിൻസി എബി, ഡോ .മഞ്ജു സാമുവേൽ, പ്രീതി ശാമുവേൽ, ഡോ. ഷീല വർഗീസ്, സ്മിത രാജു, ഡോ. സൂസൻ ചെറിയാൻ എന്നിവർ പങ്കെടുത്ത ഡാൻസ് പ്രോഗ്രാമുകൾ ഏവരുടെയും മനം കവർന്നു.
ലിയാന സാമുവേലിന്റെ പ്രാത്ഥന ഗാനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. സിനിതാ ജെയ്സൺ, ജിയാ വർഗീസ്, അവിനാഷ് ഫിലിപ്പ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.സെക്രെട്ടറി ഡോ. മഞ്ജു സാമുവേലും ഡോ. മാമ്മൻ സി ജേക്കബും എം സി മാരായി പ്രവർത്തിച്ചു . കൈരളി ട്രസ്റ്റീ ബോർഡ് ചെയർമാൻ വറുഗീസ് സാമുവേൽ പരുപാടിയിൽ പങ്കെടുത്ത ഏവർക്കും നന്ദി രേഖപ്പെടുത്തി.