രചന : ജയേഷ് പണിക്കർ*

മംഗളവാദ്യമുയർന്നു മന്ദം
മന്ത്രകോടിയണിഞ്ഞെത്തി
ചന്ദ്രബിംബം പോൽ തിളങ്ങു
മൊരാനനം കണ്ടു കുളിർ കോരി
അമ്മ മനം കൈകളിൽ മൈലാഞ്ചിച്ചോപ്പണിഞ്ഞെത്തിയാ
കൺമണിയെത്തന്നെ നോക്കി നിന്നു
മന്ത്രങ്ങൾ മെല്ലെയുരുവിടുന്നു
മന്ത്രകോടിയും കൈമാറിടുന്നു
ആർപ്പുവിളിയും കുരവയുമായ്
ആഘോഷമങ്ങു കഴിഞ്ഞിടുന്നു
വച്ചു വലതുകാൽ വരൻ ഗൃഹത്തിൽ
ലക്ഷ്മിയെപ്പോൽ വരവേറ്റിടുന്നു
യാത്രയാവുന്നു തൻ്റെ ബന്ധുക്കളും
സഹയാത്രികളായങ്ങു കൂടിയവരും
യാത്രാമൊഴിയുമായെത്തിടുന്ന
തൻ്റെ താതൻ ജനനിയുമായങ്ങനെ
ഇത്രയേ കുഞ്ഞേ കഴിഞ്ഞതുള്ളൂ
എന്ന് പൊട്ടിക്കരഞ്ഞമ്മയോതിടുമ്പോൾ
പെട്ടന്നു വീണു തന്നമ്മ തൻ നെഞ്ചിലേക്കാ
കുട്ടിയായ് നിന്നങ്ങു തേങ്ങിടുന്നു.

By ivayana