രചന :സലിം വെട്ടം*
എൻ ഉടലിൻ ആഴങ്ങളിൽ മഴയായ്
പെയ്യും പ്രിയേ നിൻ ആലിംഗനം
ഉന്മാദം പടർത്തും സിരകളിൽ
ഓരോ അണുവിലും തഴുകി തലോടി
ചുംബിച്ചുണർത്തീടും നിന്നെ
സിരകളിൽ ലഹരി ആയി പടർന്നു നീ
മരു ഭൂമിയിൽ പെയ്ത മഴ പോലെ
നിൻ അന്തരംഗം കാണുന്നു ഞാൻ
അവിടെ വിരിയും പ്രണയ ചൂടിൽ
വെന്തുരുകും എൻ ഹൃദയം
നിൻ കിനാക്കളിൽ കൂട് കെട്ടി
പ്രണയം നിറച്ചൊരു മധു പാത്രം
അതിൽ നിന്നും കോരി കുടിക്കമീ
ഗന്ധർവമനസ്സ് കാണുന്നില്ലേ നീ
നിദ്ര വിഹീന യാമങ്ങളിൽ
ഉന്മാടം പൂക്കും താഴ്‌വരയിൽ
സ്വപ്‌നങ്ങൾ കൊണ്ടൊരു കൂട് കെട്ടി
നിന്നിലെ പ്രണയാഗ്നി ജ്വലിപ്പിച്ചു
നിന്നിൽ ലയിച്ചു ഒന്നായ് തീരാൻ
ഓമലേ കാത്തിരിക്കുമീ പ്രണയ ചൂട്.