രചന : ജോർജ് കക്കാട്ട് ✍️
പുതുവർഷത്തിനായി ഒരു പുതിയ ഹൃദയം,
ജീവിതത്തിന്റെ പുസ്തകത്തിൽ ഒരു പുതിയ ഇല.
പഴയ കുറ്റബോധം കടന്നുപോയി.
ഒപ്പം പഴയ ശാപവും മായ്ച്ചു.
പുതുവർഷത്തിനായി ഒരു പുതിയ ഹൃദയം,
ജീവിത പുസ്തകത്തിൽ ഒരു പുത്തൻ ഇല!
പുതുവർഷത്തിൽ ഒരു പുതിയ പ്രതീക്ഷ!
ഭൂമി ഇപ്പോഴും വീണ്ടും വീണ്ടും പച്ചയായി മാറുന്നു.
ഈ മഹാമാരിയിൽ ഗാനങ്ങൾ കൊണ്ടുവരുന്നു.
ഈ ഗാർഡനിൽ വീണ്ടും റോസാപ്പൂക്കൾ കൊണ്ടുവരുന്നു.
ഈ വർഷവും സന്തോഷങ്ങൾ പൂവണിഞ്ഞു.
പുതുവർഷത്തിൽ ഒരു പുതിയ പ്രതീക്ഷ.
ഭൂമി ഇപ്പോഴും പച്ചയായി മാറുന്നു.
ആ സൗമ്യമായ പഴയ രാത്രിയിൽ
എന്താണ് കത്തുന്നതെന്ന് ആർക്കറിയാം.
കണ്ണുകൾ നിറഞ്ഞു ഉണർന്നു
സ്പർശിക്കുന്ന പലതും:
സരളവൃക്ഷങ്ങളുടെ വന്ദനം,
ഹൃദയത്തിൽ ഒരു വിളക്ക്
ഒരു ശബ്ദം, ഒരു ട്രാക്ക്..
ആകാശത്തെ നക്ഷത്ര വിളക്കുകൾ തെളിയുന്നു
പള്ളിമേടയിലെ കൂറ്റൻ മണി പന്ത്രണ്ടു ചൊല്ലുന്നു
കൈയ്യിലെ മധുഗ്ലാസ്സുകൾ മുകളിലേക്കുയരുന്നു ..
പുതുവർഷം പിറക്കുന്നു ..ഞാൻ മാസ്ക് തിരയുന്നു.