രചന : കലാകൃഷ്ണൻപൂഞ്ഞാർ✍️
നിയതീ ,നിന്റെ പദചലനം
അറച്ചുകാൽ വച്ചു വച്ച്
ഉദയജ്ഞാന സീമയിലൂടെ
ഇരുതലവാൾ പിടി മുറുക്കി
ഉലകമഹാ കൊലവെറിതൻ
കരാളകരങ്ങൾ മുറിച്ചെറിയാൻ
കേൾക്കുന്നെന്നുടെ അകനാഡിയിൽ
ഹരഹരബംബം ബംബം ബംബം
കൽക്കീയെന്റെ പുതുവൽസരമേ !
ജീവനിലലിയുക സ്വാഗതം
അനപത്യത്തെ തുടച്ചു മാറ്റാൻ
സകലരി,ലുടലി,ലൂർജ്ജിതം
നിയതീ ,നിന്റെ പദചലനം
അറച്ചുകാൽ വച്ചു വച്ച്
ഉദയജ്ഞാനസീമയിലൂടെ
ഇരുതലവാൾ പിടിമുറുക്കി
ഉലകമഹാ കൊലവെറി തൻ
കരാളകരങ്ങൾ മുറിച്ചെറിയാൻ !