രചന : ഹരിദാസ് കൊടകര*

കാവ് കാണുന്നിടത്തെല്ലാം
ജലം, കിളിവാതിൽത്തുറ
ഇഷ്ടവാക്കുകൾ
വിനിമയം നിത്യത

കൊടിയ കാലം
ചെറുമീനുകളെല്ലാം
തിന്നു തീർക്കുന്നു
ഭാരിച്ച ഭൂമിയിൽ

കാലഹരണം ചെന്ന
ഉത്സവത്താളുകൾ-
തുറക്കുന്നിടത്തെല്ലാം
മനസ്സിൻ ലഹരി വില്പന

തന്നിൽ ചേരാത്തൊരുവനെ
ശത്രു സാക്ഷ്യം കലിക്കുന്ന
പ്രേതപ്രമാണങ്ങൾ ചുറ്റിലും
മർത്ത്യമാനം ലജ്ജ
അനുതാപഭൂമിക

ഒരു സൗരവർഷം കൂടി നീളുന്നു
ഗർവ്വിൻ ദർപ്പത്തിലേക്ക്
പരക്കുന്നു ഉൾക്കാടുകൾ
ചാരുഫലിതം ശാന്തി
പരിത്രാണം ധാന്യമളവുകൾ
ദമശമനാദികൾ
ചന്ദ്രായണം
ഒരിക്കലൂണ്
പറമ്പ് നീളം നടപ്പിനായ്-
ചിറ്റരത്ത
മനോലോകത്തിനായ്
മൗനത്തിന്റെ വാക്ക്

പതിവായി കാണുന്ന
മുഖംഭവനം
പുതിയതാകുന്നു
നയം നേത്രത്തിലേക്ക്
കുതിച്ചു ചാട്ടം കൂപ്പ്

അടിമക്കളിപ്പിനായ്-
കൂമ്പെല്ല് ബാക്കി
കാലം കഴിപ്പിനായ്-
ആമരം ഈമരം സഭ്യത.
നടയ്ക്കു വയ്ക്കുന്നു
ഉരുവം ഉടൽ വടിവുകൾ
സൗരവർഷത്തിനായെന്നും.

ഹരിദാസ് കൊടകര

By ivayana