രചന : താനു ഓലശ്ശേരി*

ചോരചിന്തിയ തെരുവിൽ നിസ്സഹായനായി നോക്കി നിന്ന കണ്ണുകളിൽ,
മതഭ്രാന്തന്മാരുടെ കുപ്പായമണിഞ്ഞ് ഇരുട്ടു പുതച്ച തെരുവില്,
മകരമാസ കുളിരിൽ ഉണങ്ങിയ ജീവിത ചില്ലയിൽ.
മഞ്ഞു പെയ്തു മൂടിയ പുക പടലത്തിൽ ‘
ജീവിതം നിറഞ്ഞൊഴുകിയ
ശാന്തസമുദ്രത്തിൽ… ‘
മത വിഷം തിന്ന് ചലനമറ്റ അവനെ നോക്കി,
ഉണങ്ങിയ ചില്ലയിൽ നിന്ന് ഒരു കാലൻ കാക്ക കൂവിയത് അറിഞ്ഞോ,
വട്ടമിട്ടു പറക്കുന്ന കഴുകനും ചിതലരിച്ചുവരുന്ന ഉറുമ്പുകളും
ചത്ത വരെ നോക്കി മതം തിരിക്കാതെ
ഇവിടം വൃത്തിയാക്കുന്ന നേരം
മനുഷ്യനേക്കാളും സ്നേഹമുള്ള ജീവികൾ വസിക്കും ലോകം കാണാത്ത തിമിരം ബാധിച്ച ജനതയ്ക്ക്
ഹൃദയത്തിൻറെ ഭാഷ നഷ്ടപ്പെട്ട ജനതയുടെ
രാപ്പകൽ ഇല്ലാത്ത ഓട്ടത്തിനു ഒടുവിൽ
നിൻറെ ചലനമറ്റ ശരീരത്തിൽ നോക്കാൻ മാത്രം നീ എന്നോട് പറയരുത്
എല്ലാ ആരവങ്ങൾക്കും ഒടുവിൽ ഒരു നിശബ്ദതയുടെ
മൗനത്തിലെ തണുപ്പിൽ തലതാഴ്ത്തി കിടക്കുന്നത് എനിക്ക് കാണണ്ട
നമ്മൾ പടുത്തുയർത്തിയ ലോകം പരസ്പരം വെട്ടിമുറിക്കാൻ ആയിരുന്നെങ്കിൽ പിന്നെന്തിന്
രക്തത്തിൽ കുതിർന്ന കണ്ണീരും
ജീവിക്കാനുള്ള ഉൾ വിളയും
മത്സരിക്കാൻ അറിയാത്തവനെ
ജീവിതത്തിൽ ഒറ്റപ്പെടുത്തി നാം എങ്ങോട്ടാണ് കുതിക്കുന്നത്

By ivayana