രചന : എൻ. അജിത് വട്ടപ്പാറ*

പുതിയൊരു വർഷമുണർന്നു
പുതുമതൻ സുപ്രഭാതം വിടർന്നു ,
പകലുകൾരാവുകൾ സൂര്യ ചന്ദ്രന്മാർ
അറിയാതെ ദിക്കുകൾ തിരയുന്നു.
കളങ്കിതമാകുന്ന മാനുഷ്യ ജന്മങ്ങൾ
ധർമ്മ നീതികൾ തുറുങ്കിലാക്കി,
അരുതാത്തതെന്തും അനശ്വരമാക്കി
മണ്ണിന്റെ ജാതകം തിരുത്തുവാനായ് .
സമുദ്രം തിരകളിൽ കൊടുംങ്കാറ്റുയർത്തി
ഭൂമിതൻ ആധിപത്യം പ്രണയമാക്കി ,
കാണാത്ത ക്കടലുകൾ മഴയായ് പെയ്തു
പ്രളയമായ് ജനവാസം കവർന്നെടുത്തു.
അരുതരുതാത്തവ മനുഷ്യാ,
നീ എന്തിനായ് സ്വർഗ്ഗത്തെ നരകത്തിൽ പണിതു ചേർപ്പു ,
നിമിഷത്തിൽ തീരുന്ന ജന്മഭാവനകളിൽ
തൃശങ്കുതൻ സ്വർഗ്ഗമായ് മാറ്റുകയോ – രാജ്യം
ലോകമേ നിൻ നീതി ധർമ്മ പാലനം
അഭിമാന പുളകിതമായിരുന്നു ,
അറിവില്ലാത്ത റിവുമായ് ഭൂമിതൻ മാറിൽ
നിത്യവും ദുഃഖത്തിൽ കുളം കുഴിച്ചു -മർത്ത്യൻ .

By ivayana