രചന : മനോജ് മുല്ലശ്ശേരി നൂറനാട്*

കാവ്തീണ്ടരുത് മക്കളെ കുളംവറ്റും
കുളംവറ്റിയാൽ നിന്റെകിണറ് വറ്റും.
കിണർവറ്റിയാൽ നിന്റെതൊണ്ടവറ്റും.
തൊണ്ടവറ്റിയാൽ നിന്റെകുലമറ്റ് –
പോയീടും. നിന്റെ.കുലമറ്റ്പോയീടും.
പണ്ടൊക്കെ തിരിത്തെളിയാത്തൊരു
കാവുണ്ടായിരുന്നില്ല.
ഇന്നാണെങ്കിൽ തിരിതെളിയി-
ക്കാനൊരുകാവുമില്ല കാവിൽ
കുടിയിരിക്കാൻ നാഗവുമില്ല – നാഗത്താന്മാരുമില്ല..
നാഗദൈവങ്ങളെ മോദത്തിലാഴ്ത്താൻ
സർപ്പക്കളങ്ങളുമില്ലസർപ്പംതുള്ളല്ലുമില്ല
പുള്ളവനുമില്ല പുള്ളോർക്കുടങ്ങളുമില്ല
പുള്ളുവൻപ്പാട്ടിനീണവുമില്ല.
കാവിനെ കാത്തീടാനൊരു
കങ്കാണിയുമില്ല.
നാഗബിംബങ്ങൾക്ക്മുന്നിൽ
പരശ്ശതംപൂർണ്ണചന്ദ്രന്മാരുദിച്ച് നിൽക്കും
പോൽ നിത്യവുംനിലവിളക്കാൽ
പ്രകാശപൂരിതമായിരുന്നെന്റെ –
നിനവിലെകാവുകളെല്ലാം.
ഇടതൂർന്ന് തിങ്ങിക്കൂടിയവൃക്ഷങ്ങളും
കുറ്റിച്ചെടികളും,വള്ളിച്ചെടികളിൽ
ഊഞ്ഞാലാടുന്നവാനരക്കൂട്ടങ്ങളും
പാറിപ്പറക്കുംചിത്രപാദങ്ങളും
സാംരംഗംങ്ങളുടെരവവും ,
പലവിധവർണ്ണങ്ങളാൽ പൂത്ത്നിൽക്കും
ചെടികളും,,ഇലകളും പൂക്കളും
വശ്യമോഹനഗന്ധമേറ്റുംപാലപ്പൂവും
മന്ദമാരുതന്റെ ചെറുതഴുകലും.
ഹോ ..എത്ര ഹരിതപൂർണ്ണമായി –
രുന്നെന്റെ കാവ്.
മൃത്തിനോട് ഭ്രമമേറിപ്രകൃതിയോടുള്ള
സഹവർത്തിത്വംവെടിഞ്ഞ് ബുധജനം
ചൊല്ലിതന്നതൊക്കെയുംതിരസ്കരിച്ചതും
നിന്റെ കെടുതിയ്ക്ക്ഹേതുവായി .
കിമത്രലോകെ മാനവാ നീ
കിമത്രലോകെ …

By ivayana