രചന : ശ്രീകുമാർ എം പി*

ആളെക്കയറ്റാതോടിപ്പോകണ
കേരള വണ്ടികളെ
ഓടിച്ചെന്നിട്ടു പോകണമല്ലൊ
ശമ്പളജാഥകൾക്ക്
നഷ്ടം നഷ്ടം കാട്ടിക്കൊടുക്കണ
കേരള വണ്ടികളെ
ലാഭം ലാഭം കാട്ടിക്കൊടുക്കണ
വണ്ടികൾ കണ്ടതില്ലെ?
നാട്ടിൽ സ്വകാര്യ വണ്ടികളോടി
നേട്ടങ്ങൾ കൊയ്യുന്നില്ലെ
തമിഴ് കന്നട വണ്ടികളൊക്കെ
ലാഭത്തിലോടുമ്പോൾ
എന്തേയിങ്ങനെ പിന്നോട്ടുപോണു
നിങ്ങളുമാത്രമായി
ആരാണിങ്ങനെ പിന്നോട്ടടിയ്ക്കും
പാഠങ്ങൾ പഠിപ്പിച്ചെ ?
മുമ്പും പിമ്പും തിരിച്ചറിയാത്താ
മൊഞ്ചുള്ള നായകർ !
കാലത്തിനൊപ്പം കാലുറയ്ക്കാത്ത
കേരളവണ്ടികളെ
കാക്കണ്ടെ നമ്മുടെ നാടിന്റെ മാനം
കാലം കഴിഞ്ഞെന്നാലും
ആളെക്കയറ്റാതോടിപ്പോകണ
കേരളവണ്ടികളെ
ഓടിച്ചെന്നിട്ടു പോകണമല്ലൊ
ശമ്പള ജാഥകൾക്ക്
ആളെക്കയറ്റി നേരെയോടുന്ന
വണ്ടികൾ മാപ്പാക്കണം .

By ivayana