താനു ഓലശ്ശേരി*
നഗര പാത യുടെയും ജീവിതത്തിൻറെയും അരികിൽ ഒറ്റപ്പെട്ടു ഇരിക്കുമ്പോൾ രക്തം തിളക്കുന്ന പ്രായത്തിൽ കൂട്ടുകാരുമൊത്തു മതിമറന്ന് രാത്രികൾ കൂട്ടുകാരുടെ ബാങ്ക് ആയിരുന്നകാലം വീട്ടുകാരെ ധിക്കരിച്ചു യുവത്വം നടന്നുനീങ്ങിയ ദാരിദ്ര്യത്തിലേക്ക്,
ദിനങ്ങൾ മാസങ്ങൾ വർഷങ്ങൾ ജീവിതഭാരം എന്തെന്ന് അറിയാതെ ജീവിച്ച ജീവിതാനുഭവങ്ങൾ മറ്റൊരു രൂപത്തിലായിരുന്നു, സ്വന്തം കുടുംബങ്ങൾ ഒരു തീയിൽ കിടന്ന് വേവുമ്പോഴും ബാല്യകാലത്തെ ദാരിദ്ര്യം മറന്നു ഇടത്തരം കുടുംബാംഗങ്ങളായ സുഹൃത്തുക്കളുടെ സാംസ്കാരികജീവിതം ആഘോഷിക്കുകയായിരുന്നു ഖാലിദ് ഉപ്പാക്ക് രോഗം മൂർച്ഛിച്ചപ്പോൾ വീട് പട്ടിണി ആയിട്ടും തിരിഞ്ഞുനോക്കാതെ അന്നത്തെ വായനാ കൂട്ടത്തിലെ നോക്കുകുത്തിയായി സാംസ്കാരിക പ്രവർത്തകനായി ജീവിതത്തിൽനിന്നു അന്യംനിന്നുപോയ ഒറ്റപ്പെട്ടു ജീവിക്കുന്ന ഒരു കൂട്ടാമായിരുന്നു,
കാലങ്ങൾ ഏറെ കഴിയുന്നതിനു മുന്നേ തന്നെ വഴിപിരിഞ്ഞു പോയ സൗഹൃദം പുതിയ മേച്ചിൽ പുറങ്ങളിൽ അവരുടെ കഴിവുകൾ തെളിയിക്കുകയും ദാരിദ്ര്യ ജീവിതത്തിൻറെ പൊരുത്ത യാഥാർത്ഥ്യങ്ങളിലേക്ക് ഉൾവലിയുകയും കുടുംബാംഗങ്ങളുടെ സ്വരച്ചേർച്ച ഇല്ലായ്മയിൽ ഭാര്യ ജീവിതത്തിൽ ഒറ്റപ്പെട്ടു കഴിയുമ്പോൾ ഖാലിദിന് വീട്ടിൽ നിൽക്കക്കള്ളിയില്ലാതെ ശാരീരിക അധ്വാനത്തിൽ ജഡം പോലെ ജീവിതം മരവിച്ച പോയോണ് സ്ഥലകാലം നോക്കാതെ വീടുവിട്ടിറങ്ങിയത് ജീവിക്കാൻ ഉള്ളവരുടെ നെട്ടോട്ടത്തിലാണ് നഗരം സമയ സൂചിക അനുസരിച്ച് കറങ്ങിക്കൊണ്ടിരിക്കുന്നത്.
ഒരു ഭ്രാന്തനെപ്പോലെ മുഷിഞ്ഞ വസ്ത്രം ഇട്ടു അലയുമ്പോഴും തൻറെ പഴയകാല സുഹൃത്തുക്കൾ കാറിലും ബൈക്കിലും പരിചയം നടിക്കാതെ കടന്നുപോകുമ്പോഴും ലക്ഷ്യബോധമില്ലാതെ ജീവിതത്തിൽ അലഞ്ഞുനടന്ന യുവത്വത്തിൻറെ നല്ല ഓർമ്മകൾ അന്നത്തെ വായനകൾ സിനിമകൾ നാടകങ്ങൾ തത്വചിന്തകൾ ഒന്നും കൂട്ടിനില്ലാതെ ജീവിതത്തിലെ പച്ചയായ തെരുവില് അനുഭവങ്ങളുടെ ഫാക്ടറിയിൽ കീശയും കയ്യും ശൂന്യമായി ജീവിതം മരണത്തോടും ദാരിദ്ര്യത്തോടും മത്സരിക്കുമ്പോൾ നഷ്ടപ്പെടുത്തിയ യുവത്വത്തെ കുറിച്ച് ഓർത്ത് കരയാനും ചിരിക്കാനും വയ്യാത്ത ശൂന്യതയിൽ വിശന്ന വയറിലേക്ക് പൈപ്പ് വെള്ളം കുടിച്ചു വയറു നിറച്ച രാത്രികൾ കുടുംബാംഗങ്ങളും ഭാര്യയും മക്കളും ഇല്ലാത്ത തെരുവ് .
ഒരു മനുഷ്യനെ ഇങ്ങനെ ജീവിച്ചിരിക്കുന്നുണ്ടോ എന്ന് തിരിച്ചറിയാതെ ആൾക്കൂട്ടം അവരുടേതായ ജീവിതാസക്തികൾ സ്വപ്നങ്ങൾ ജീവിതത്തെക്കുറിച്ച് ഒരു അറിവും ഇല്ലാത്ത കാലത്ത് ആരുടെയൊക്കെയോ താൽപര്യത്തിനു വേണ്ടി രാത്രികൾ പകലാക്കി ഓടിയ ജീവിതം തിരിഞ്ഞുകുത്തുന്ന തെരുവിൽ ബന്ധങ്ങൾ സമ്പത്തിലെ അളവ് നോക്കി നിൽക്കുന്ന കാലം ഒന്നുമില്ലായ്മയിൽ ജീവിക്കുവാൻ എല്ലാ ഭയത്തോടും കൂടി ഇനിയും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും നിലനിർത്താൻ പറഞ്ഞിട്ടുള്ളത് യാതൊരു പ്രതീക്ഷയും ഇല്ലാതെ സമയവും കാലവും മരണവും ജീവിതവും ആഘോഷമാക്കുന്ന അവർക്കിടയിൽ രണ്ടു കണ്ണും സൂചികൊണ്ട് കുത്തി പൊട്ടിച്ച് ഖാലിദ് കുരുടനായി ഇരുട്ട് തേടി ഇരുട്ടിലേക്ക് പോയി.