രചന : സാബു കൃഷ്ണ ✍
കുരിശിൽ നിന്നിറക്കിയ യേശുവിന്റെ ശരീരം കൈകളിൽ വഹിച്ചിരിക്കുന്നഒരു ശിൽപ്പം വിശ്രുത ചിത്രകാരൻ മൈക്കലഞ്ചലോ രൂപ കൽപ്പന ചെയ്തിട്ടുണ്ട്.ലോക പ്രശസ്തമായ ആ ശില്പമാണ് പിയാത്ത.നിഛേതനമായ മകന്റെ ശരീരം ദുഃഖാർത്തയായ മാതാവ് കൈകളിൽ വഹിക്കുന്നു.മാതൃ ദുഃഖത്തിന്റെ വേദന മുഖത്തു നിഴലിക്കുന്ന മേരിയുടെ മുഖം.ശവകുടീരത്തിന്മുന്നിൽ ‘അമ്മ മകനെ മറോടണച്ചു നിൽക്കുന്നത് കാലത്തിന്റെ നിശ്ചലമായ ദുഃഖസാന്ദ്രിമയാണ്.
കലാകാരന്റെ അന്തചേതനയിൽ ക്രിസ്തു ബിംബവും മാതൃ ദുഖവുംപ്രതിരൂപ പ്രതിഭയായി ചാലിച്ചെടുത്തതാണ്പിയാത്ത.ബസിലിക്കയിലെ വേദനയായിപള്ളിയങ്കണത്തിലെ വിലാപമായി ആ ശിൽപ്പം ലോകമാനസ്സിൽ ഒരു കണ്ണുനീർതുള്ളിയായ് മാറിയ മനസ്സിന്റെ വിങ്ങലാണ്.കലാകാരൻ സൃഷ്ടിച്ചെടുത്ത അനശ്വരത. ദൈവം നീതിമാനും നീതിനിർവ്വഹണത്തിന്റെ അടയാള വാക്യവുമാണ്. അതിരില്ലാത്ത ദയയുടെ കടലാണ്കരുണാവാനായ സ്നേഹമാണ്.സമഭാവനയുടെ ശാന്തി ദൂതനാണ്.ദൈവവഴികൾക്കുസമാന്തരമല്ല ഭരണകൂടം.
ഭരണകൂടം പലപ്പോഴും മനുഷ്യ വേട്ടക്കിറങ്ങിയിട്ടുണ്ട്.ക്രിസ്തുവാടക്കമുള്ളവർക്കു മരണദണ്ഡനം വിധിച്ചിട്ടുള്ളത് ഭരണകൂടമാണ്.സമത്വത്തിനും സ്വാതൻത്ര്യത്തിനുമുള്ള പോരാട്ടത്തിൽ ഭരണകൂടം ഒരു ഭദ്രകാളിയെപ്പോലെകുരുതിക്കിറങ്ങിയിട്ടുണ്ട്, അടുത്ത ഗ്രാമത്തലെ മനുഷ്യരെ രക്ഷിക്കാൻ വേണ്ടി ബലികൊടുത്ത ആറു പേർ പാലത്തിനുചുവട്ടിൽ അന്തിയുറങ്ങുന്നു. അടുത്തഗ്രാമത്തിൽ പട്ടാളം എത്തി,ക്യാമ്പ് വളഞ്ഞുആളുകളെ വെടിവെച്ചു കൊന്നു. ഒരു അച്ഛന്റെയും 10 വയസ്സുള്ള മകന്റെയുംചിത്രം ചരിത്രം എങ്ങനെ അടയാളപ്പെടുത്തി. അവർ ചിത്രത്തിലില്ല. വീട്ടിൽ നിന്ന്മകൻ അച്ഛനെത്തേടിവന്നു പെട്ടത് കലാപഭൂമിയിലാണ്. തീ തുപ്പുന്ന വെടിയുണ്ട ആകുട്ടിയുടെ ശിരസ്സു പിളർത്തി.
അച്ഛൻമകനെ വാരിയെടുത്തു. ക്രിസ്തുവിനെപ്പോലെ അവൻ അച്ഛന്റെ കൈക്കുള്ളിൽകിടന്നു. അവനെയും തോളത്തിട്ടു ആ പിതാവ് പട്ടാളത്തിനു നേരെ ചീറിയടുത്തു.കൈയിലിരുന്ന മൂർച്ചയേറിയ ആയുധംഒരു പട്ടാളക്കാരന്റെ നെഞ്ചിൽ ആഞ്ഞുകുത്തി ആ പോരാളിയുടെ ശരീരം മുഴുവൻ വെടിയുണ്ട തുളഞ്ഞു കയറി.അയാൾ മുട്ടുകുത്തി ഇരുന്നു.മുറുക്കിപ്പിടിച്ച മകന്റെ ശരീരവുമായി അയാൾ രണഭൂമിയിൽ ഭദ്രകാളിയുടെ മുമ്പിൽപിയാത്ത ശിപ്പം പോലെ നിന്നു. ചരിത്രത്തിലില്ലാത്തവന്റെ ചരിത്രമാണിത്.ആരും വരക്കാത്ത ചിത്രം ആരും കൊത്തിവെക്കാത്ത ശിൽപ്പം.