അയൂബ് കാരുപടന്ന ✍
ഒരു വലിയ ദൗത്യം കൂടി പൂർത്തിയാക്കാൻ കഴിഞ്ഞു .2020, ഫെബ്രുവരി 19, ന് ഞാൻ ഏറ്റെടുത്ത കേസാണ് . മംഗലാപുരം സ്വദേശികളായ ഒരു കുടുംബം . എംബസ്സിയിൽ സഹായം തേടി എത്തിയതാണ് . എന്നാൽ അവരുടെ സങ്കടം കേൾക്കാൻ എംബസിയിൽ മനസാക്ഷി ഉള്ളവർ ആരുമുണ്ടായിരുന്നില്ല . എവിടെ പോകണം എന്ത് ചെയ്യണം എന്നറിയാതെ എംബസ്സിയിൽ നിന്നും പുറത്തു പോകാതെ അവിടെ തന്നെയിരുന്ന കുടുംബം .
ആ സമയത്തു എംബസ്സിയിൽ ഞാനുമുണ്ടായിരുന്നു . പരാതിയുമായി വന്ന പല വ്യക്തികളും എന്നെ ചുറ്റിപറ്റി . സംസാരിക്കുന്നതു കണ്ട എന്നെ നല്ലപോലെ അറിയാവുന്ന ഉദ്യോഗസ്ഥൻ ആ കുടുംബത്തെ വിളിച്ചു എന്നെ ചൂണ്ടിക്കാട്ടി പറഞ്ഞു അദ്ദേഹവുമായി സംസാരിക്കു നിങ്ങളെ സഹായിക്കാൻ അദ്ദേഹത്തിന് കഴിയും . കേട്ടതേ സ്ത്രീകൾ ഓടി എന്റെയടുക്കൽ വന്നു . എന്നോട് സഹായം അഭ്യർത്ഥിച്ചു കരയാൻ തുടങ്ങി . ഞാൻ അവരെ സമാധാനിപ്പിച്ചു . കാര്യങ്ങൾ തിരക്കി . നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം സ്പോൺസർ പിടിച്ചടക്കിയതിന്റെ അനന്തര ഫലമായിരുന്നു അത് . സ്ഥാപനം പിടിച്ചെടുക്കുകയും . ഗൃഹ നാഥനെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടക്കുകയും ചെയ്തു .
മാസങ്ങൾക്കു ശേഷം വീട്ടു വാടക മുടങ്ങിയപ്പോൾ വീട് കാലിയാക്കണം എന്ന അക്കാരിയുടെ നിർദേശം വന്നപ്പോഴാണ് ഈ കുടുംബം സഹായത്തിനായി എംബസ്സിയിൽ എത്തിയത് . എല്ലാ കാര്യങ്ങളും വ്യക്തമായി മനസ്സിലാക്കിയ ഞാൻ . അവരെ സഹായിക്കാമെന്ന് ഉറപ്പ് നൽകി . അവരെ എന്റെ വാഹനത്തിൽ കയറ്റി അവരുടെ താമസ സ്ഥലത്തെത്തി . അക്കാരിയിൽ പോയി വാടക കൊടുക്കാൻ ഒരുമാസത്തെ സാവകാശം ചോദിച്ചു . എന്റെ ഗ്യാരന്റിയിൽ അവർ സമ്മതിച്ചു . കുടുംബത്തിന് ഒരുമാസത്തെ റേഷൻ സാധങ്ങളെല്ലാം വാങ്ങി നൽകി .
പിറ്റേ ദിവസം സ്‌പോൺസറെ കാണാൻ പോയി . മറ്റൊരുത്തന്റെ അധ്വാനത്തിന്റെ ഫലം പിടിച്ചു പറിച്ച ആ മനുഷ്യന് യാതൊരു കുറ്റബോധവും ഇല്ലായിരുന്നു . എങ്കിലും നിരന്തരമായി ബന്ധപ്പെട്ടുകൊണ്ട് ആ കുടുംബത്തിന്റെ വീട്ട് വാടക സ്‌പോൺസറെ കൊണ്ട് തന്നെ കൊടുപ്പിച്ചു . സ്പോൺസറുമായി നല്ല സൗഹൃദം വെച്ചുകൊണ്ട് സ്പോൺസർക്കെതിരെ കേസ് കൊടുപ്പിച്ചു . പോലീസ് ഉദ്യോഗസ്ഥരിൽ ചിലർ എനിക്ക് ചില സഹായങ്ങളും നൽകി . കേസ് . റീ ഓപ്പണായി ഒന്നര കൊല്ലം കഴിഞ്ഞപ്പോൾ കേസിന്റെ ഗതി മാറി . സ്പോൺസർ കുടുക്കിലാകും എന്ന് ഉറപ്പായപ്പോൾ അദ്ദേഹം എന്റെ സഹായം തേടി .
എങ്ങിനെയെങ്കിലും ഇതൊന്ന് തീർത്തു കൊടുക്കണം . കേസ് ഒഴിവാക്കണം . കുടുംബവുമായി ഞാൻ സംസാരിച്ചു . അവർക്കു നാട്ടിൽ പോകണം അത് അവരുടെ ഭർത്താവുമൊത്തു അതിന് വേണ്ടി ഞാൻ എടുക്കുന്ന ഏത് തീരുമാനവും അവർക്കു സമ്മതമാണെന്നറിയിച്ചു . അതനുസരിച്ചു ഞാൻ സ്പോൺസറുമായി സംസാരിച്ചു . ഈ കുടുംബത്തെ . ജയിലിൽ കിടക്കുന്ന അവരുടെ ഭർത്താവുമൊന്നിച്ചു എല്ലാവരെയും നാട്ടിലയക്കണം അതിന് വേണ്ട എല്ലാ കാര്യങ്ങളും സ്പോൺസർ ചെയ്യണം . കുടുംബ നാഥനായ മുഹമ്മദ് ആത്തിഫ് . മുടക്കിയ പണം അവർക്കു തിരികെ നൽകണം എങ്കിൽ നമുക്ക് ഒരു തീരുമാനത്തിലെത്താം .
ഞാൻ സ്പോൺസറോട് പറഞ്ഞു . കുറെ ആലോചനകൾക്കു ശേഷം അദ്ദേഹം നിർദേശം വെച്ചു . ആതിഫിനെ പുറത്തിറക്കില്ല . നേരെ എയർപ്പോർട്ടിലേക്കു കൊണ്ടുപോകും . വിരോധമില്ല അതേ വിമാനത്തിൽ തന്നെ ആതിഫിന്റെ കുടുംബത്തെയും അയക്കണം . അതിന് മുൻപ് അവർക്കു പണം നൽകണം . അദ്ദേഹം സമ്മതിച്ചു . എന്നാൽ അദ്ദേഹത്തെ വിശ്വസിക്കാൻ ഒരു ബുദ്ദിമുട്ട് തോന്നി . അതുകൊണ്ട് ആതിഫിന്റെ കുടുംബത്തെയും കൂട്ടി കേസ്സ് നടക്കുന്ന കോടതിയിൽ എത്തി കോടതി ഉദ്യോഗസ്ഥരുടെ മുൻപിൽ വെച്ച് എഴുതി ഒപ്പിട്ടുവാങ്ങി . വീണ്ടും നിയമ നടപടികൾ പൂർത്തിയാക്കാൻ ഒരു മാസമെടുത്തു .
അല്പം വൈകിയാലും സഹായിച്ചതിനും . രക്ഷിച്ചതിനും എനിക്ക് നന്ദി പറഞ്ഞു കുടുംബം യാത്രക്കൊരുങ്ങി . സഹായിച്ചതിന്റെ നന്ദി ഞാൻ സ്വീകരിച്ചു . എന്നാൽ രക്ഷിച്ചത് ഞാനല്ല എനിക്ക് അതിനുള്ള കഴിവില്ല .രക്ഷിക്കാൻ ഈശ്വരന് മാത്രമേ കഴിയു എന്ന സത്യം അവരെ പറഞ്ഞു ബോധ്യപ്പെടുത്തി . അവരെ ഞാൻ യാത്രയാക്കി . സന്തോഷത്തോടെ . അതിലേറെ അത്ഭുദത്തോടെ എന്നെ നോക്കി . ആ കുഞ്ഞു മക്കളടക്കം എന്നോട് യാത്ര പറഞ്ഞപ്പോൾ ഞാനും സന്തോഷം കൊണ്ട് മറ്റേതോ ലോകത്തായിരുന്നു …….