ഇനി മുതൽ പാസ്പോർട്ട് ലഭിക്കുമ്പോൾ മൈക്രോചിപ്പ് ഘടിപ്പിച്ച പാസ്പോർട്ടുകൾ ആയിരിക്കും ലഭ്യമാവുക. രാജ്യത്തെ 36 ഓളം വരുന്ന പാസ്പോർട്ട് ഓഫീസുകളിൽ ഈ ഒരു സംവിധാനത്തിന്റെ നടപടി പൂർത്തീകരിക്കുവാൻ ഉള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
ഈ ഒരു സംവിധാനം എത്രയും പെട്ടെന്ന് നടപ്പിലാക്കുന്നതിനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. മുൻപ് തന്നെ ആരംഭിക്കേണ്ട പദ്ധതി ആയിരുന്നെങ്കിലും കോവിഡ് വ്യാപനത്തിന്റ പശ്ചാത്തലത്തിൽ ഇത് മാറ്റിവയ്ക്കുകയായിരുന്നു ചെയ്തത്.
എന്നിരുന്നാലും എത്രയും പെട്ടെന്ന് തന്നെ ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് ആണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. വ്യാജ പാസ്പോർട്ടുകൾ നിർമ്മിക്കാതിരിക്കുന്നതിനും, പാസ്പോർട്ട് ദുരുപയോഗം തടയുന്നതിനും എല്ലാം ഇത്തരത്തിൽ ചിപ്പ് ഘടിപ്പിച്ച പാസ്പോർട്ട് വളരെയധികം സഹായകരമാകും എന്ന കാര്യത്തിൽ സംശയമില്ല.
അച്ചടിച്ച പുസ്തകമായാണ് നിലവില്‍ രാജ്യത്ത് പാസ്പോര്‍ട്ട് നല്‍കുന്നത്. മൈക്രോ ചിപ്പ് ഘടിപ്പിച്ച ഔദ്യോഗിക നയതന്ത്ര പാസ്പോര്‍ട്ടുകള്‍ 20,000 പേര്‍ക്ക് നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ അനുവദിച്ചിരുന്നു. 36 പാസ്പോര്‍ട്ട് ഓഫീസുകളും 93 പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളും 426 പോസ്ററ് ഓഫീസ് പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളുമാണ് നിലവില്‍ രാജ്യത്തുള്ളത്. അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടര്‍ന്നും നിലവിലേതുപോലെ തുടരുമെന്നും ടിറ്ററില്‍ പറയുന്നു.