ബിജു ഗോപാൽ ✍
നല്ല മഴയുള്ള ഒരു രാത്രി എട്ടുമണിയോട് കൂടി അമ്മക്ക് ചെറിയൊരു നെഞ്ചുവേദന.. ഉടൻ എട്ട് കിലോമീറ്റർ അടുത്തുള്ള സ്വകാര്യ ഹോസ്പിറ്റലിൽ എത്തിക്കുമ്പോ അവിടെ ഡോക്ടർ ഇല്ല… വീണ്ടും എട്ടു കിലോമീറ്റർ ദൂരം വരുന്ന മറ്റൊരു ചെറിയ ക്ലിനിക്കിൽ എത്തിക്കുന്നു… ഭാഗ്യം അവിടെയൊരു ഡോക്ടർ ഉണ്ട്.. പ്രാഥമികമായ പരിശോധനയിൽ അവർ പറഞ്ഞു അറ്റാക്കിന്റെ ലക്ഷണമാണ് ഉടൻ പത്തനംതിട്ട ജില്ലാ ഹോസ്പിറ്റലിൽ എത്തിക്കാൻ.
ഇനി, ഇപ്പോൾ ഉള്ള ക്ലിനിക്കിൽ നിന്ന് ജില്ലാ ഹോസ്പിറ്റലിൽ എത്തണം എങ്കിൽ നാൽപതു കിലോമീറ്റർ വണ്ടി ഓടണം.. അതും പെരുമഴയത്ത്.. മലയോര റോഡിൽ കൂടി.. നാൽപത് കിലോമീറ്റർ ഓടാൻ നാനൂറ് കിലോമീറ്ററിന്റെ സമയം വേണം… എങ്കിലും ജില്ല ഹോസ്പിറ്റലിൽ എത്തിക്കുന്നു മണിക്കൂർകൾക്ക് ശേഷം…
അവിടെയും പ്രാഥമിക പരിശോധന.. പതിവ് പല്ലവിയും… രാത്രിയാണ്.. ഡോക്ടർമാർ ഇല്ല.. സൗകര്യങ്ങളും കുറവാണ്.. കോട്ടയം മെഡിക്കൽ കോളജിൽ എത്രയും വേഗം എത്തിക്കു.. അവരുടെ ജോലി കഴിഞ്ഞു.. രാത്രി പത്തുമണിയോളം ആയിരിക്കുന്നു..
കോട്ടയത്തേക്ക് ജില്ലാ ആസ്ഥാനത്ത് നിന്ന് കുറഞ്ഞത് നൂറ്റി ഇരുപത് കിലോമീറ്റർ ഉണ്ടാവും.. രാത്രി… മഴ.. അവസ്ഥ ഒന്നോർത്തു നോക്കു.
കൈയിൽ നിന്ന് കാശ് മുടക്കി ആംബുലൻസ് വിളിക്കുന്നു.. കോട്ടയത്തേക്ക് പോകുന്നു..
ആയുസിന്റ ഭാഗ്യം കൊണ്ട് അമ്മ ഇപ്പോളും ജീവനോടെ ഇരിക്കുന്നു..
ഇതാണ് ആരോഗ്യരംഗത്തു ഒന്നാമത് എന്ന് പാടി പുകഴ്ത്തുന്ന കേരളത്തിന്റെ അവസ്ഥ.. ഈ ദയനീയമായ ദുരവസ്ഥയിൽ നിന്നുകൊണ്ടാണ് ഒരുലക്ഷത്തി ഇരുപത്തി അയ്യായിരം കോടിക്ക് മുകളിൽ ചിലവ് വരുന്ന അതിവേഗം ട്രെയിൻ വേണം എന്ന് വാശി പിടിക്കുന്നത്..
വേണം.. അതും ആവിശ്യമാണ്. പക്ഷേ ഒരു നെഞ്ചു വേദന വന്നാൽ കിലോമീറ്റർ ദൂരെ ഓടി എത്തണം ഇപ്പോളും ഹോസ്പിറ്റൽ കിട്ടാൻ.സാധാരണക്കാരന്.. ജനങ്ങളുടെ പ്രാഥമിക ആവിശ്യങ്ങൾ കഴിഞ്ഞിട്ടു പോരേ… ആഡംബരങ്ങൾക്ക് പിന്നാലെ പോകുന്നത്..
ഈ കോടികളുടെ പകുതി പോരേ ഓരോ ജില്ലയിലും ഒരു മെഡിക്കൽ കോളേജ് തുടങ്ങാൻ?
(Nb:കോന്നിയിൽ ഒരു മെഡിക്കൽ കോളേജ് ഉണ്ട് എന്ന് കാലങ്ങൾ ആയി കേൾക്കുന്നു.. അതു മറന്നല്ല ഈ പോസ്റ്റ്)