രഞ്ജിത് ആലഞ്ചേരി നീലൻ ✍

രണ്ട് ഡോസ് വാക്സിനും ബൂസ്റ്റർ ഡോസും എടുത്തിട്ട് നാട്ടിൽ വരുന്ന ഞങ്ങൾ വീണ്ടും ക്വാറൻ്റൈൻ എന്ന തടവറയിലും , മതപരമായ ബുദ്ധിമുട്ടുകൾ കാരണം വാക്സിൻ എടുക്കാത്ത അധ്യാപകർ ഇപ്പോളും നമ്മുടെ നാട്ടിൽ ക്ലാസുകൾ എടുക്കുന്നു..!!

അബുദാബിയിൽ എല്ലാ പതിനാല് ദിവസം കൂടുമ്പോളും കോവിഡ് ടെസ്റ്റ് നിർബന്ധമാണ് , ഒന്നിടവിട്ട സീറ്റുകൾ ഒഴിച്ചിട്ടാണ് അബുദാബിയിൽ ബസ്സുകൾ ഇപ്പോളും ഓടുന്നത് , കാറിൽ മൂന്നാളുകളിൽ കൂടുതൽ യാത്ര ചെയ്യാൻ പാടില്ല , ആൾകൂട്ടം കൂടുന്നതിലും ആഘോഷങ്ങളിലും നിയന്ത്രങ്ങളുണ്ട്‌ ,

കോവിഡ് പ്രോട്ടോകോളുകൾ തെറ്റിച്ചാൽ ഈടാക്കുന്ന ഫൈനുകൾ ഭീകരമാണ് , മാസ്ക് ധരിച്ചില്ലെങ്കിൽ പതിനായിരം ഇന്ത്യൻ രൂപ ഫൈൻ , കാറിൽ എണ്ണത്തിൽ കൂടുതൽ ആളുകളെ കയറ്റിയാൽ ഒരു ലക്ഷം രൂപയുടെ മുകളിൽ ഫൈൻ ചുമത്തും
ഉദ്‌ഘാടനങ്ങളും സമ്മേളനങ്ങളും ആഘോഷങ്ങളുമായി ആർത്തിരമ്പി ജീവിക്കുന്ന ഒരു സമൂഹത്തിന്റെ ഇടയിലേക്കാണ് 48 മണിക്കൂർ മുമ്പേ കോവിഡ് ടെസ്റ്റ് ചെയ്ത നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ഞങ്ങൾ വരുന്നത്..

വല്ലപ്പോഴും നാട്ടിലേക്ക് ഓടിവരുന്ന പ്രവാസികളിൽ മാത്രം ചുമത്തേണ്ടത് ആണോ കോവിഡ് നിയന്ത്രണങ്ങൾ..!!??
കഴിഞ്ഞ അവധിക്കാലത്ത് 28 ദിവസം ആളൊഴിഞ്ഞ ഒരു വീട്ടിൽ ക്വാറൻ്റൈൻ കിടന്നവനാണ്‌ ഞാൻ , പ്രവാസി ആയതിന്റെ പേരിൽ ഇനിയും ക്വാറൻ്റൈൻ ഇരിക്കാനും തയ്യാറാണ് ..
നാട്ടിലേക്ക് വരാൻ വർഷങ്ങളോളം കാത്തിരിക്കുന്നവന് ഇതൊന്നും വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല ,

സാമൂഹിക അകലം പാലിച്ച് നിയമം പാലിച്ച് ജീവിക്കുന്ന പ്രവാസികൾ , പള്ളിപെരുന്നാളും ഉത്സവവും ആൾക്കൂട്ടവും ഉള്ള നിങ്ങൾക്കിടയിലേക്ക് വരുമ്പോൾ നിർബന്ധിതമായി ക്വാറൻ്റൈൻ കഴിയണം പോലും..

അല്ലെങ്കിലും പ്രവാസികൾ ഇങ്ങനെയാണല്ലോ , എന്നും എല്ലായിടത്തും മാറ്റിനിർത്തപ്പെട്ടവർ , പ്രതിഷേധമോ പരാതിയോ ഇല്ല കാരണം നിങ്ങൾ പറയുന്നു ഞങ്ങളാണ് കൊറോണ വാഹകർ എന്ന് ആ ഉത്തവാദിത്വം കൂടെ ഏറ്റെടുക്കുന്നു.

By ivayana