രചന :എം.എ.ഹസീബ് പൊന്നാനി ✍

വഴിദൂരമേറെ നാം ഒരുമിച്ചൊരുടലിൻ
ചൂടുചൂരറിഞ്ഞു നടന്നതല്ലേ..

വാസന്ത ചൈത്ര ഋതുപരിണാമങ്ങൾ
വേറിട്ടറിഞ്ഞതാണിത്രയും നാളുകൾ
വക്കാണമില്ലാ-തയനങ്ങളേറേ ചരിച്ചതാണു നാം.

വൈദേശ തീരങ്ങൾ
വാനമേറി പറന്നപ്പൊഴും
വാസരങ്ങളടർന്നുയിരിലണയും
വക്രതകളുമിടയ്ക്കിടെ-
വന്നെത്തും ഋതജീവിത സരണികളിൽ

ഗഹ്വരാന്തര ഗഹനകരാളതിമിരങ്ങൾ തേടിയ
ഗർഹ്യജീവിതനുപ്ത ഗമനങ്ങളിൽ..

യാഗാശ്വമൂറ്റം, ബന്ധിതപാശങ്ങൾ പൊട്ടിച്ചെറിഞ്ഞു ചിറകുമുളപ്പിച്ച
പതിതയൗവന തീക്ഷ്‌ണതകളിൽ

മാർദ്ധവമേറുമാരാമങ്ങളിൽ..
മർമഘ്നാനുഭവ പീഡ കാണ്ഡങ്ങളിൽ..
വേർപിരിയാതൊപ്പം നടന്ന വഴികളിൽ
വേവുരമില്ലാതല്ലലില്ലാതത്രയും താങ്ങിയതല്ലെയെന്നും.

വാനമേറുമവസാനഗതി
വരെ, ഓജസ്സിൻ പതത്രമായ്
വഴികളേറെ മുന്നോട്ടു ഗമിക്കേണമിനിയും
വരദാനമേ നമുക്ക് മുന്നേറണം..!!

By ivayana