രചന : പട്ടം ശ്രീദേവിനായർ ✍
പൊന്നമ്പലമേടിൽ,
പൊൻ സന്ധ്യയായ്….
പൊൻകണിയൊത്തൊരുനിറ ദീപമായ്..
പൊന്നിൻ കണി തൂകും വിണ്ണിൻ കണി..
പൊൻ തിങ്കൾവെട്ടം ദിവ്യ നക്ഷത്രമായ്…
മകരത്തിൽനിറച്ചാർത്ത് മംഗല്യമായ്…
മകരത്തിന് സന്ധ്യയും
മലർവാടിയായ്….
മനഃശാന്തിയേകും
മതങ്ങളൊന്നായ്
മരതക കാന്തിയിൽ
മനുഷ്യർ ഒന്നായ്…
ശരണം വിളിതൻ സമുദ്രമായി……!
അയ്യപ്പ സ്വാമിതൻ
തിരുനടയിൽ
അയ്യനെ കാണാൻ കാത്ത് നിൽക്കും
ആയിരം കണ്ണുകൾ നിർവൃതിയായ്..!
അയ്യപ്പാ ശരണം…🙏
സ്വാമി ശരണം…🙏
ശരണം ശരണം…. 🙏