രചന : ശ്രീകുമാർ എം പി✍

സ്പർശം ! അതിലോല സുന്ദര സ്പർശം!
നീല നിശീധിനി വിളങ്ങി നിന്നു
നിശാപുഷ്പഗന്ധങ്ങൾ പെയ്തിറങ്ങി
നീൾമിഴി വിടർത്തി താരകങ്ങൾ
നീന്തിത്തുടിയ്ക്കുന്നു വർണ്ണസ്വപ്നം !
സ്പർശം ! അതിലോല സുന്ദര സ്പർശം!
കാവ്യ കരാംഗുലി
യാത്മാവിൽ തൊട്ടു
തഴുകിയുണർത്തുന്ന സ്പർശം !
അരികത്തിരുന്നു തലോടിയുണർത്തും
ദിവ്യപ്രണയിനി നീ !
അതിലോല സുന്ദര
സ്വപ്നത്തിൽ നിന്നുടൻ
കൺ തുറന്നപ്പോഴുണ്ട്
കുടമുല്ലപ്പൂമണ
മേന്തിയ പൂങ്കാറ്റ്
പുഞ്ചിരി തൂകി തങ്ങി നിന്നു !
പടി കടന്നിറങ്ങിയ
വാസന്ത ദേവത
കാണാ മറയത്തേയ്ക്കകന്നു പോയി.
നേരെ തിരുരൂപം
കാട്ടാതകലുന്ന
മാസ്മര വിസ്മയ
ശ്രീ കാവ്യദേവികെ
അറിയുന്നു നിൻ പദ
വിന്യാസം ചാരത്തു
അനുപമ വ്യത്യസ്ത
വിസ്മയ ലാവണ്യ
രൂപഭാവങ്ങളിൽ

By ivayana