രചന : രാജേഷ്. സി. കെ ദോഹ ഖത്തർ ✍

കണ്ടിട്ടുണ്ടോ വാനത്ത് ഹായ്,
താരകങ്ങൾ എനിക്കായ്,
ആസ്വദിക്കാൻ സൃഷ്ടിച്ചു‌ജഗദീശൻ.
തരില്ല ഞാനാർക്കുംഅമ്പിളി മാമനെ,
അമ്മതന്നിരിക്കുന്നെന്നോ…
ഒക്കത്തിരുന്നു മാമുണ്ണുമ്പോൾ.
തരില്ല ഞാനാർക്കും ഭൂമിയമ്മയെ,
കടിച്ചു തിന്നും ഞാൻ കവിളുകൾ.
അമ്മേടേം ഭൂമിയമ്മേടേം..
കണ്ടിട്ടുണ്ടോ പുഴകൾ അമ്മേടെ,
അരഞ്ഞാണം തരില്ല ഞാൻ…!
എനിക്കുവേണം പുഴയിലെ മീമികൾ.
നശിപ്പിക്കും ചിലർ ഈ ഉലകത്തെ,
സമ്പത്തിനായ് ഈ അമ്മയെ…
പച്ച പുതപ്പ് കാണുവാനില്ല.
ഓർമയായ് നിലാവും കൂട്ടികുഴച്ചു,
അമ്മമാർ കൊടുത്ത ആമാമു.
ഇന്ന് ഇന്റർനെറ്റിൽ കഴിയുന്നു ബാല്യകാലം…!
തരില്ല ഞാനെന്റെ അമ്പിളിമാമനേം അമ്മേം,
നശിപ്പിക്കാനല്ലേ മാമന്മാരെ തരില്ല..
എനിക്കുവേണം എന്റമ്മേം,
അമ്പിളിമാമനേം കൊല്ലുക വേണ്ട..
അടുത്ത തലമുറക്കും ജീവിക്കണം,
സ്വസ്ഥമായ് ഈ ഉലകത്തിൽ.

By ivayana