രചന : സതി സുധാകരൻ പൊന്നുരുന്നി.✍

മനുഷ്യർക്ക് എന്തെല്ലാം മോഹങ്ങളാണ് ഉള്ളത് !മോഹമില്ലെങ്കിൽ ജീവിതത്തിന് എന്തർത്ഥമാണു ള്ളത്
ആകാശത്തിലൂടെ പറന്നു നടക്കണമെന്നും മഴ വില്ലിൻ്ററ്റത്ത് ഊഞ്ഞാലുകെട്ടി ആടണമെന്നും മേഘങ്ങളുടെ ഇടയിലൂടെ ഊളിയിട്ടു നടക്കണമെന്നും ആകാശഗംഗയിൽ പോയി അരയന്നങ്ങളോടൊത്ത് നീന്തിത്തുടിക്കണമെന്നും അങ്ങനെ മോഹന സ്വപ്നങ്ങളുടെ കൂമ്പാരമാണ് കുട്ടികൾക്കുള്ളത് ചിലത് നടക്കും ചിലത് കരിഞ്ഞു പോകും.

ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നു രാജൻ. പഠിക്കാൻ അതിസമർത്ഥൻ കൂലിപ്പണിക്കാരനായ അച്ഛൻ്റെ വരുമാനം കൊണ്ട് അല്ലലില്ലാതെ ജീവിച്ചു പോന്നു.
ചെറുപ്പത്തിലെ ആകാശത്തിൽ കൂടി പോകുന്ന വിമാനങ്ങളും, ഹെലിക്കോപ്റ്ററും അവൻ കണ്ണിമ ചിമ്മാതെ നോക്കി നില്ക്കും.

വാനിലൂടെ ചിറകുവിരിച്ച പക്ഷിയെപ്പോലെവട്ടമിട്ടു പറക്കുന്ന കാഴ്ച അവനെ വല്ലാതെ മോഹിപ്പിച്ചു. ഒരു ഹെലിക്കോപ്റ്ററെങ്കിലും പറത്തും എന്ന് അവൻ മനസ്സാ തീരുമാനമെടുത്ത് വീട്ടുകാരോട് പറയുകയും ചെയ്തു.
പഠിക്കുന്നുണ്ടെങ്കിലും ഈ ആഗ്രഹം അവനെ പിൻതുടർന്നു കൊണ്ടേയിരുന്നു. വിമാനത്താവളത്തിൻ്റെ അടുത്തായിരുന്നു അവൻ്റെ വീട്. സ്കൂൾ വിട്ടു വന്നാൽ വിമാനം പൊങ്ങിപ്പറക്കുന്നതും നോക്കി നിലക്കും. അതുപോലെ അവൻ്റെ ആശകളും വാനോളം പൊങ്ങിപ്പറക്കാൻ തുടങ്ങി.

വർഷങ്ങൾ ഓരോന്നു കടന്നു പൊയ്ക്കൊണ്ടിരുന്നു. പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയെഴുതി റിസൽറ്റും നോക്കിയിരിക്കുന്ന സമയം
പതിവുപോലെ അവൻ വിമാനം പൊങ്ങിപ്പറക്കുന്നതു കാണാൻ നോക്കി നില്ക്കയായിരുന്നു.അപ്പോഴാണ് ഒരു ഹെലിക്കോപ്റ്റർ അവൻ്റെ ശ്രദ്ധയിൽ പെട്ടത് ജോലിക്കാർ പുറത്തിറങ്ങിയ തക്കം നോക്കി അവൻ അതിൻ്റെ ഉള്ളിൽ കയറിപ്പറ്റി. എങ്ങനെ പറത്തണം എന്നറിയില്ല. അപ്പോഴാണ് അവിടെ ഒരു ബുക്കു കിടക്കുന്നതു കണ്ടത്. വിമാനം പറത്തുന്നത് എങ്ങനെ എന്ന് അതിൽ എഴുതിയിരുന്നു. അവൻ്റെ ഹൃദയം പട പടാ മിടിക്കാൻ തുടങ്ങി സന്തോഷം കൊണ്ടവൻ തുള്ളിച്ചാടി. ചുവപ്പു ബട്ടൺ അമർത്തുന്നതും ഗിയർ താഴ്ത്തുന്നതും ബുക്കിൽ എഴുതിയിരിക്കുന്നത് അവൻ കണ്ടു .

വെപ്രാളത്തിൽ
അവൻ ചുവന്ന ബട്ടൺ അമർത്തി ഗിയർ താഴ്ത്തി ഹെലിക്കോപ്പ്റ്റർ അതിൻ്റെ ജോലി ഏറ്റെടുത്തു. അത് ആകാശത്തേക്കു പൊങ്ങിപ്പറക്കാൻ തുടങ്ങി. ഈ ലോകം അവൻ്റെ കാൽക്കീഴിലാണെന്നു തോന്നി. അവൻ സന്തോഷം കൊണ്ട് ആർത്തട്ടഹസിച്ചു.

പച്ചപ്പട്ടു പുതച്ചനെൽവയലുകളും എറുമ്പിനെപ്പോലെ നടക്കുന്ന മനുഷ്യരും പാമ്പിനെപ്പോലെ വളഞ്ഞു പുളഞ്ഞൊഴുകുന്ന പുഴകളും കണ്ട് അവൻ മതിമറന്നിരുന്നു .നീലക്കടൽ ഒരു ഒരു നീലസാരി പോലെ നേർരേഖയായി തോന്നി. ഹെലിക്കോപ്റ്റർ അതിൻ്റെ വഴിക്കു പൊയ്ക്കൊണ്ടിരുന്നു. മഞ്ഞിൽ കുളിച്ച മലനിരകൾ, ആകാശം മുട്ടി നില്ക്കുന്നു.
മലയേത് ആകാശമേതെന്ന് അറിയാൻ വയ്യാത്ത അവസ്ഥ. തിരിച്ചിറക്കാൻ എങ്ങനെയെന്ന് അവനറിയാനും വയ്യ.കേട്ടപാതി കേൾക്കാത്ത പാതി ഇറങ്ങിത്തിരിച്ചതോർത്ത്അവൻ ആകെ അങ്കലാപ്പിലായി.

ഹെലികോപ്റ്ററുണ്ടോ, പറഞ്ഞിട്ടു കേൾക്കുന്നു.
അവന് അവൻ്റെ വീട്ടിലുള്ളവരെ കാണണമെന്നു തോന്നി. കാഴ്ചകൾ കണ്ട കാര്യങ്ങൾ വീട്ടിൽ ചെന്നു പറയാമെന്നു വിചാരിച്ചു സന്തോഷിച്ചിരിക്കുമ്പോഴല്ലെ തിരിച്ചിറക്കാനുള്ള വിദ്യ പഠിച്ചില്ല എന്നോർക്കുന്നത്.
മരണം എൻ്റെ മുൻപിൽ ഉറപ്പാണെന്നാണ് തോന്നുന്നത് വിളിച്ചാലും ആരും കേൾക്കാനും പോകുന്നില്ല. അവൻ വിഷമിച്ചിരിക്കുമ്പോഴാണ് ആ ലിബാബയുടെയും നാല്പതുകള്ളന്മാരുടേയും കഥ ഓർമ്മ വന്നത് .എനിക്കും അതുപോലെയുള്ള ഗതി വന്നല്ലോ ചേട്ടൻ പറഞ്ഞതു മുഴുവനും കേൾക്കാതെ ഓടിപ്പോന്നതിനുള്ള ശിക്ഷ.
അത്യാഗ്രഹിയായ കാസിമിൻ്റെ പോലെയായില്ലെ?

കൊള്ള മുതലുകൾ സൂക്ഷിച്ചിരുന്ന ഗുഹ .ആലീ ബാബയായ ചേട്ടൻ തുറക്കുന്നതു മാത്രമെ പറഞ്ഞു കേൾക്കാനുള്ള
ക്ഷമയുണ്ടായിരുന്നില്ല. അനുജനായ കാസിo ഗുഹയിൽ കയറി പുറത്തിറങ്ങാനുള്ള മന്ത്രം അനുജനായ കാസിം കേട്ടില്ല.

എല്ലാം കേൾക്കാതെ എടുത്തു ചാടിപ്പോയതു കാരണം അയാളെ കള്ളമാർ കൊന്നു കളഞ്ഞില്ലേ?.അതു പോലെ ഈ മലയുടെ മുകളിലായിരിക്കുമോ എൻ്റെ അന്ത്യം. അവൻ ഓരോന്നോർത്തു സങ്കടപ്പെട്ടു. അപ്പോഴാണ് പെട്ടെന്നൊരൊച്ച അവൻ നോക്കിയപ്പോൾ
.വിമാനം ചരിഞ്ഞ് മലയിലെ പാറയിൽ ഇടിക്കുന്നതാണ് കണ്ടത് .അവൻ സകല ദൈവങ്ങളേയും വിളിച്ചു. പക്ഷെ ദൈവം വിളിയൊന്നും കേട്ടില്ല. അവൻ്റെ മോഹങ്ങൾ ചിറകു കരിഞ്ഞ ഈയാംപാറ്റയേപ്പോലെ ആയി. മലമുകളിലെ പാറയിൽ എരിഞ്ഞടങ്ങി.
കേട്ടപാതി കേൾക്കാത്ത പാതി എടുത്തു ചാടിപ്പോയതിൻ്റെ ഗുണം.
ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിൽ കയറാൻ വന്നപ്പോൾ കണ്ടില്ല. ഒരു ഹെലികോപ്റ്റർ പൊങ്ങിപ്പറക്കുന്നതു അവർ കണ്ടു. .ആ ദിശ വച്ച് വേറൊരു ഹെളികോപ്റ്ററിൽ അവർ പോയി വീണു കിടക്കുന്ന ഹെലിക്കോപ്റ്ററും കണ്ടു. ആ ദാരുണമായ കാഴ്ച അവരുടെ കരളലിയിപ്പിച്ചു കളഞ്ഞു.

ഇതിൽ നിന്നും അല്പജ്ഞാനം ആപത്തു വരുത്തീതീർക്കും എന്ന അറിവാണ് നമുക്ക് നല്കുന്നത്.

സതി സുധാകരൻ

By ivayana