രചന : ഗീത.എം.എസ്…✍️

അർക്കനെപ്പോലെയെന്നെന്നും
അന്യജീവികൾക്കായേകാം
പക്ഷമേതുമേയില്ലാതെ
തൻ പ്രകാശകിരണങ്ങൾ
അർക്കനെപ്പോൽ ജ്വലിച്ചീടാം
അംബരത്തോളമെന്നെന്നും
ജീവതാളങ്ങളേകുന്ന
ഊർജ്ജമായങ്ങു മാറീടാം
നിഷ്പ്രഭരായ് നിൽക്കുന്നോർ-
ക്കെന്നുമാശ്വാസമായ് മാറാം
സ്വയമുരുകിത്തീർന്നാലും
മനമുരുകാതിരുന്നീടാം
ആത്മമിത്രമായ് മേവീടാം
ആത്മതാളമായ് മാറീടാം
ആത്മരക്ഷകരായ് മാറാം
ആത്മവിശ്വാസമേകീടാം
ദക്ഷിണായനത്തിൻ ശേഷം
ഉത്തരായനമുണ്ടെന്നും
അസ്തമയത്തിൻ ശേഷം
ഉദയമുണ്ടെന്നുമോർത്തീടാം

By ivayana