രചന : എൻജി മോഹനൻ കാഞ്ചിയാർ ✍️

പറയുമ്പോലെ ചെയ്യണം
അവരാണു സുഹൃത്തുക്കൾ.
പറയും വാക്കുകളോരോന്നും
സഭ്യതയ്ക്കു നിരക്കണം.

കാട്ടും ,പാതകളൊക്കെയും
നേരിനായി തെളിക്കണം.
ചെയ്യും, പ്രവർത്തിയോരോന്നും
സ്നേഹനിർഭരമാകണം.

ആണും പെണ്ണും തമ്മിൽ
ലിംഗ വ്യത്യാസം ദൈവികം.
ലിംഗമേതുമാവട്ടെ
സാഹോദര്യംപുലർത്തിടാം.

പൊന്നും തുമ്പയെത്രയുണ്ടേലും
ഇരുമ്പിൻ തുമ്പ നിശ്ചയം,
മണ്ണുതിർക്കണേലൊരു നാളിൽ
അതും നമുക്കു വേണ്ടിടും

കവിതയെഴുതാമാർക്കും
കവിത്വം വേണമെന്നില്ല ഹേ,
മുഖപുസ്തകമെല്ലാർക്കും
എഴുതാനുള്ളൊരു തട്ടകം.

നാലിലേഴു തോറ്റോനും
നാടുകാക്കുന്നിപ്പൊഴും,
വാകയ്ക്കു നൽകുവാനിന്നും
ഗർഭപാത്രങ്ങൾ തയ്യാറെടോ

പെറ്റു വീഴുന്ന കുഞ്ഞിനും
നെറ്റു കാണാതെ വയ്യ ഹേ,
അകലത്തിരുന്നടുപ്പം കൂട്ടാൻ
പാടുപെടുന്നു കൂട്ടുകാർ.

മുഖതാവിൽ കണ്ട നാളൊരു
പതിനാലു വർഷമാകിലും
അകതാരിൽ നിറയും കൂട്ടിൻ
സ്നേഹ സൗഹൃദ നാളുകൾ.

ഒന്നും പ്രതീക്ഷിക്കാതുള്ള സ്നേഹം,
നാൾക്കുനാളുകൾ നിന്നിടും
പ്രതീക്ഷിക്കുക സ്നേഹം മാത്രം
ഉള്ളറിഞ്ഞുര ചെയ്യുക.

പരസ്പരം പങ്കുവെയ്ക്കാമെന്തും
അതു പരസ്പരം തന്നെയാവണം.
ഒരു ഭാഗം മാത്രമായിപ്പോയാൽ
എല്ലാം നാശത്തിലെത്തിടും ‘

By ivayana