രചന : ഹരിദാസ് കൊടകര✍️

ഓരോന്നതോർത്തു
നടന്ന നാളൊക്കെയും
പഥ്യമല്ലെന്നിതും
തരണ സങ്കീർത്തനം
കാൽപ്പടം തെന്നിയ
ശീതോഷ്ണ ഭൂതലം
ചവർപ്പും മടുപ്പും
ദിശാദൃഷ്ടി ചേതന

കടലാസുകവലയിൽ
നെട്ടം-
പകപ്പിൻ കുലപർവ്വതം.
തടം ചേർത്ത്
ചുവടുചെത്തി
തീർത്ഥനീരിറ്റി നേരട്ടെ..
സഭാവൃക്ഷപൂജനം.
ജന്യാത്മകം ചാമത്തലപ്പുകൾ.

ആർക്കുവാൻ ആരാകുവാൻ
നിറങ്ങളേന്തി വഴിനടക്കുന്നു
പാഞ്ചാലികം പാവകൾ

പതിരുണക്കുവാൻ-
പകൽ കീറിവയ്ക്കുന്നു
അകമ്പുറങ്ങളിൽ നട
സ്വർഗ്ഗവേദാന്തികൾ

മുറ്റം അപരഭൂപടം നെയ്ത്ത്
വിഭക്തം രക്തസ്സഞ്ചാരങ്ങൾ
കൈമാറുന്ന പ്രീണനം തിന്മ
ഘനപാഠം മനോവിധങ്ങൾ
വഴിയകന്ന പുലരി സൗഹൃദം
കുത്ത് തേനീച്ചകൾ തിക്തം
സർഗ്ഗവർണ്ണം ഉപാധികൾ നോവ്

തൂക്കുതുണി സഞ്ചിയിൽ
ചിന്താസമ്മതം ശീട്ട്
മർത്യമാനം ബഹുസ്വരത
അതുവിട്ടെരിയില്ല നർമം
എങ്ങോട്ടിതെന്നും
ഒരുനാളിതൊട്ടും.

അടിക്കുറിപ്പ്: പാഞ്ചാലികം*- പാവക്കളി

ഹരിദാസ് കൊടകര

By ivayana