രചന : സ്വപ്ന. എം. എസ് ✍️

ഉമ്മറകോലായിലിരുന്നു ഞാനെൻ
കളിവീടുകെട്ടികളിച്ചിടുമ്പോൾ
തെക്കെന്നു വന്നൊരാ കൂട്ടരും
ചാരുബഞ്ചേൽനിരന്നിരുന്നു
ആടിയുലയുന്നപല്ലുകൾ കാട്ടി
കുംഭയുംതടവികൊണ്ടു മൊഴിഞ്ഞീടവേ..
കോങ്കണ്ണിയല്ലവൾ ചട്ടുകാലിയല്ലവൾ
മുട്ടറ്റംമുടിയേറെയുണ്ടെങ്കിലും
ഇല്ലത്തെഅടുക്കളയിൽ ചേക്കേറിടാൻ
പെണ്ണവളിതുമതിയെന്നു ചൊല്ലീടവേ …
ആർപ്പുംകുരവയുമില്ലാതെ
നെയ്ത്തിരിവെട്ടത്തിൽ
പുടവയുംകൊടുത്തനേരം
ഇമവെട്ടാതെ ഒഴുകുന്ന കണ്ണീർകണങ്ങളുംകൊണ്ടു
വായോധികനാംപതിയുടെ കൈപിടിച്ചവൾ
ഗൃഹപ്രവേശം ചെയ്യവേ
ഏറ്റുവാങ്ങിദുരന്തങ്ങളോരോന്നായ്
കൊല്ലംകൊല്ലംപിറന്നോരോ ഉണ്ണികളും
ദുരിതങ്ങളുംപേറി എണ്ണ പുരളാത്ത മുടിയുമായ്
അടുക്കളകോലായിരുന്നു
കണ്ണീർവറ്റിയമിഴികളോടെ
ഒട്ടിയവയറുമായികളിപ്പൊയ്കയായ് മാറുന്നവൾ ദിനം പ്രതി.

സ്വപ്ന. എം. എസ്

By ivayana