രചന : രാജു കാഞ്ഞിരങ്ങാട് ✍

മറവിയുടെ പുതിയൊരു
ജന്മത്തിലേക്കുണരുന്നു
വേവലാതിയുടെ
ദിനരാത്രങ്ങൾ അടരുന്നു
ഏതോ പുരാതന ലിപി
പോലെയവൻ.

ഇടയ്ക്കിടേ ഒരു പഴുതാര
മസ്തിഷ്കത്തിലിഴയുന്നെന്ന്
തീപ്പെട്ടു പോയ ഒരു മനുഷ്യൻ്റെ
ചലിക്കുന്ന രൂപം

വായിച്ചെടുക്കാൻ പ്രയാസമേറിയ
ഏതോ ഭാഷയിലെഴുതിയ
ഒരു പുസ്തകം
വ്യാകരണം തെറ്റിപ്പോയ
ഒരുവാക്ക്

കാലത്തിൻ്റെ ഏതോതിരിവിൽ
നഷ്ടമായതെന്തോ അവൻ
തിരഞ്ഞുകൊണ്ടിരിക്കുന്നു

ഏതു പെരുവഴിയിൽ വീണായിരിക്കും
ഓർമയുടെ കണ്ണട
ഉടഞ്ഞുപോയിട്ടുണ്ടാവുക.

രാജു കാഞ്ഞിരങ്ങാട്

By ivayana