രചന :- ബിനു. ആർ.✍
മനുഷ്യാവകാശമെന്നപൊരുൾ
നോക്കിനിന്നുചിരിക്കുന്നൂ,
ധർമ്മാർഥിതരാം ആത്മാക്കളെയെല്ലാം
കണ്ടുകൊണ്ട്.
പൊരുളുകളിലെ ധ്വoസനങ്ങൾ നേടാൻ
പടപോരുതുന്നൂ,
തീവ്രവാദികളെല്ലാം,നൽചിന്തകളെ
കവർന്നെടുക്കാൻ..!
മനുഷ്യാവകാശധ്വംസനം നടത്തുന്നൂ
പലർ,
മരണംകവർന്നെടുക്കും ഭ്രാന്തമാം
ചിന്തകളുള്ളവർ..
ഏവർക്കുമുള്ളൊരു തത്വദീക്ഷകളെ
കേവലമാം മനോവിചാരങ്ങൾ
കൊണ്ടുതച്ചുതകർക്കുന്നവർ.
സത്ചിന്തകളോടെ ജീവിച്ചുമരിക്കെന്നതു
സത്ഗതിപ്രാണനുകളുടെ
സ്വച്ഛന്തമായ അവകാശമാകവേ –
യതുമറക്കുന്നൂ ആസ്വസ്ഥമാനസർ,
മതചിന്തകർ, രാഷ്ട്രീയമെന്നു
വാദിപ്പവർ,തീവ്രർ..
തീവ്രറെന്നുകൽപ്പിക്കപ്പെടവേ
ചിലർ,മൗലികവാദികൾ
സ്വപ്നങ്ങളിൽ വിഷക്കൂട്ടുകൾ
വർണ്ണങ്ങളാൽ ചാലിക്കപ്പെടുന്നവർ,
മറക്കുന്നൂ,മനുഷ്യാവകാശമെന്ന
സത്യമാംപൊരുളിനെ,നന്മമാത്രംനിറഞ്ഞ
ചിന്തകൾ മാറാപ്പിൽനിറച്ചവരെ..!
നന്മകൾ ചിന്തിക്കുന്നവർക്കുമാത്രം കൊടുത്തീടണം
അവകാശമെന്നപോൽ മനുഷ്യാവകാശമെന്ന
കൽപ്പനകൾ
സ്വാതന്ത്ര്യതേരോട്ടങ്ങൾ,
അല്ലായ്കിൽ വിധ്വംസനം നടത്തീടുമേവരും
പുലമ്പിനേടും നിയമംവഴിക്കും ധർമ്മങ്ങളെ,
ഗോവിന്ദച്ചാമിമാരെന്നപ്പോൽ..!
ചെറിയതും വലിയതുമായ
സർവ്വചരാചരങ്ങളിലും കുടികൊള്ളും
അട്ടിപ്പേറവകാശങ്ങൾ
സംരക്ഷിക്കാനാവാത്ത നിയമനീതികളെ,
നിങ്ങളാർക്കൊക്കെ മനുഷ്യാവകാശങ്ങൾ-
ക്കായി നിലകൊള്ളും,
സ്വന്തംസത്യധർമ്മാധർമ്മങ്ങൾ
മറന്നു ജീവിക്കുന്നവരോടൊത്തോ,
കാപാലികരായിബന്ധനത്തിലാവുന്ന-
വരോടൊത്തോ,അതോ, നിഷ്കളങ്കരായ
ജനിമൃതികളോടൊത്തോ..
ഇതെല്ലാമേ ലോകനീതികളെന്നല്ല
പറയേണ്ടൂ, അഴിമതികളിൽ മുങ്ങിക്കുളിക്കാൻവൃതംനോറ്റിരിപ്പവരുടെ
അധികാരദുർവിനിയോഗത്തിനായ്
കൊണ്ടുപിടിച്ചുനടപ്പൂ, ചിലർ, അവകാശസംരക്ഷകരെന്നു സ്വയം
വാനോളംപുകഴ്ന്നവർ ,
നാടിൻ നീതിനിയമധ്വംസകർ,
അനീതിനിയമരക്ഷകർ..
കാലം കുറിച്ചുവച്ചിട്ടുണ്ട് തലമുറകളുടെ തിരിച്ചറിവിനായ്,
ഇന്നുച്ചെയ്യുന്നൊരബദ്ധങ്ങളെല്ലാം,
നീതിനിയമധ്വംസനം വരമാക്കിയവരുടെ
തലക്കുമുകളിൽ നൂണുകിടക്കുന്നൊരു
കുന്തമുനപോൽ,കാണാം,
കേൾക്കാം ധർമ്മാധിഷ്ഠിതരാകും
പുതുതലമുറതൻ തീഷ്ണവാക്കുകൾ
ചിന്തകൾ, നന്മകൾ..