രചന : സുരേഷ് രാജ്.✍

എന്നിൽ പ്രണയമുണ്ട്
പകരുവാനൊരു ഹൃദയം തേടണം
ജാലകവാതിലൂടെ മെല്ലെ ഞാൻ നോക്കി
അരുണകിരണങ്ങൾ പതിഞ്ഞൊരു
മഞ്ഞുത്തുള്ളി കാണാൻ.
ആരോപ്പറഞ്ഞുവിട്ടപ്പോലൊരു
കാറ്റെന്നിൽ തഴുകിപ്പറഞ്ഞു.
പോരുക മധുരമായൊരു ഈണം തേടാം
അകലെ മുളം കാടുകളിൽ ചെന്ന്.
പതിവായി വന്ന പൂങ്കിയിലും
പാടിപ്പറന്നുപ്പോയി.
മൂകതയിലെ പേക്കിനാവുപ്പോലെ
ഞാനൊന്നനങ്ങാനാവാതെ മിഴിനനച്ചു.
ശരീരത്തിൻ്റെ പ്രാഥമിക കർമ്മങ്ങൾ
ഞാനറിയാതെ നിത്യവും നടക്കുന്നുണ്ട്.
വൈകിയെത്തുന്ന പരിപാലികയിൽ
ഈർഷ്യതയുടെ ചലനം ഞാൻ തിരഞ്ഞു.
സ്വയമേറ്റുപ്പറഞ്ഞ കഥനങ്ങളിൽ
അവരിലെ നന്മയുടെ രുചിഞാനറിഞ്ഞു.
രാത്രിയിലെ കിനാവുകൾക്കെന്നെ ഭയമാണ്.
മൃതപ്രായനായൊരെന്നിൽ ചേക്കേറുവാൻ.
നിറഞ്ഞവയർ ഒഴിഞ്ഞതുമുതൽ
ദ്രവ്യാഹാരം സമയം തെറ്റി ചുണ്ടുകൾ നനച്ചുപോകവെ
പകരുന്ന ബന്ധങ്ങളുടെ കൈകൾക്ക്
നന്മ നഷ്ടപ്പെട്ടതറിഞ്ഞു
ഞാനും ചിരിയുടെ വസന്തം പകരാനും മറന്നു.
എൻ്റെ തേങ്ങലുകൾ എന്നുള്ളിൽ മാത്രം അലയടിച്ചു.
പടിയിറങ്ങിപ്പോയ പാതിയുടെയും
പിടിതരാതെ അലയുന്ന മക്കളുടെയും
നിശ്വാസച്ചൂടേറ്റിരുന്ന നെഞ്ചിൽ
വിരലുകൾ പരതി കരണയണമെന്നുണ്ടു.
കൊയ്ത്തുകാലയളവിൽ നെന്മണികൾക്ക് പകരം
വെറും പതിരുകൾ മാത്രമിനിയെന്നറിഞ്ഞു
അരുതെന്നവിലക്ക് മനസ്സിടക്ക് ഓർമ്മിക്കും.
വീണ്ടുമെത്തിയ കാറ്റൊരു പൂമണം തന്നു
..ഗന്ധമറിയാം,നിശ്ചലമായ ശരീരത്തിലെ ഏകചനലനം.
ഉദരത്തിൽ ഉണർന്ന ജീവൻ പിരിയുവോളം ഉണ്ടെന്നറിയിക്കുന്ന ഏകചലനം
എൻ്റെതുമാത്രമായ ശ്വാസചലനം.

സുരേഷ് രാജ്

By ivayana